• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജമ്മുവിലെ അഞ്ചു ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി വിച്ഛേദിച്ചു

റൂമറുകൾ പ്രചരിക്കുന്നത് തടയുന്നതിനും മേഖലയിലെ സ്ഥിതിഗതികൾ സമാധാനപരമായി നിലനിർത്തുന്നതിനും വേണ്ടിയാണ് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

news18
Updated: August 18, 2019, 11:32 PM IST
ജമ്മുവിലെ അഞ്ചു ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി വിച്ഛേദിച്ചു
ശ്രീനഗറിൽ പട്രോൾ നടത്തുന്ന പട്ടാളക്കാർ
news18
Updated: August 18, 2019, 11:32 PM IST
ജമ്മു: ജമ്മുവിലെ അഞ്ചു ജില്ലകളിൽ ടുജി മൊബൈൽ ഇന്‍റർനെറ്റ് താൽക്കാലികമായി വിച്ഛേദിച്ചു. സേവനങ്ങൾ പുനരാരംഭിച്ചതിനു ശേഷമാണ് വീണ്ടും ടുജി മൊബൈൽ ഇന്‍റർനെറ്റ് താൽക്കാലികമായി വിച്ഛേദിച്ചത്. റൂമറുകൾ പ്രചരിക്കുന്നത് തടയുന്നതിനും മേഖലയിലെ സ്ഥിതിഗതികൾ സമാധാനപരമായി നിലനിർത്തുന്നതിനും വേണ്ടിയാണ് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

"ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ടുജി നെറ്റ് വർക് താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. താമസിയാതെ തന്നെ പ്രശ്നം പരിഹരിക്കുന്നതായിരിക്കും." - ജമ്മുവിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിംഗ് പറഞ്ഞു. ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള നുണപ്രചരണങ്ങൾ ആണ് ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

'ഇന്ത്യയിലെ എന്റെ സഹോദരങ്ങളിതാ' ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാവോ

വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിലും കടകൾക്ക് മുമ്പിലും വലിയ വരികൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, കാര്യങ്ങളെല്ലാം സാധാരണഗതിയിലാണെന്ന് ജമ്മുവിലെ ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് കമ്മിഷണർ സുഷ്മ ചൗഹാൻ പറഞ്ഞു. വീണ്ടും 144 ഏർപ്പെടുത്തുകയാണെന്നും സ്കൂളുകൾ അടയ്ക്കുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

First published: August 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...