ചെന്നൈ: ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി തമിഴ് നാട്. ജോലിയിൽ ശ്രദ്ധ കുറയുന്നതിനാലാണ് ഇൻസ്പെക്ടർ തസ്തികയ്ക്ക് താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഉപയോഗിക്കുന്നതിന് നിയന്ത്രണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ഡിജിപി പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എത്തി.
സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്ന പൊലീസുകാർ ജോലിസമയത്ത് മൊബൈൽഫോണിലൂടെ സോഷ്യൽമീഡിയയിൽ വ്യാപൃതരാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർക്കശ നടപടി എടുത്തത്. ഉത്സവം, വിഐപി സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസുകാർ കൃത്യവിലോപം നടത്തിയതായി ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കഴിഞ്ഞ മാസങ്ങളിൽ ഡിജിപിക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് ജോലിസമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
പ്രസവമെടുക്കാൻ ഡോക്ടറെത്തിയത് പൂസായി; കുഞ്ഞും അമ്മയും മരിച്ചു
എന്നാൽ എപ്പോഴും മൊബൈൽ ഫോൺ ഉപയോഗം വിലക്കേണ്ടതില്ലെന്നും, ഏതൊക്കെ ഡ്യൂട്ടി സമയത്താണ് മൊബൈൽ ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണ്ടതെന്ന് യൂണിറ്റ് ഓഫീസർമാർക്ക് തീരുമാനിക്കാമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. ഇൻസ്പെക്ടർ തസ്തികയ്ക്ക് മുകളിലുള്ള ഓഫീസർമാർക്ക് ഏതുസമയവും മൊബൈൽ ഉപയോഗിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone ban, Police officers, Tamil nadu police, തമിഴ് നാട് പൊലീസ്, മൊബൈൽ വിലക്ക്