• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി


Updated: July 17, 2018, 12:01 PM IST
ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

Updated: July 17, 2018, 12:01 PM IST
ന്യൂഡൽഹി: പശുവിന്റെ പേരിൽ അടക്കം രാജ്യത്ത് വർദ്ധിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും തടയാൻ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങൾ അടിച്ചമർത്തണം. അക്രമങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചു. നാലാഴ്ചയ്ക്കകം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് നടപ്പാക്കണം.

ആൾക്കൂട്ട ഭീകരത രാജ്യത്ത് പുതിയ നിയമമായി മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. അനുദിനം വർധിക്കുന്ന ആക്രമണങ്ങൾ കണ്ടു ജനങ്ങളുടെ മനസ് മരവിച്ചു. അത്യന്തം ആശങ്കാജനകമായ ഇത്തരം സംഭവങ്ങൾക്ക് ശബ്ദമുയർത്താൻ നേരമായി. പൗരൻമാരെ സംരക്ഷിക്കാനും സമൂഹത്തിന്റെ ബഹുസ്വര അടിത്തറ സംരക്ഷിക്കാനും സർക്കാരുകൾക്ക് ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കുന്നവരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആൾക്കൂട്ട ആക്രമണങ്ങൾ നിർവചിച്ചും ശിക്ഷ വിധിച്ചും പ്രത്യേക നിയമ നിർമിക്കുന്നത് പാർലമെന്റ് പരിഗണിക്കണം.

അതിക്രമങ്ങൾ തടയാനും ശിക്ഷിക്കാനും പരിഹരിക്കാനുമുള്ള വിശദമായ മാർഗ രേഖ കോടതി പുറപ്പെടുവിച്ചു. ജില്ലാ തലങ്ങളിലെ നിരീക്ഷണ സംവിധാനം, വ്യാജപ്രചാരണം തടയൽ, നഷ്ടപരിഹാരം, വേഗത്തിലുള്ള വിചാരണ എന്നീ വ്യവസ്ഥകളോടെയാണ് മാർഗരേഖ. ഇത് നടപ്പാക്കി സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും ഓഗസ്റ്റിൽ കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍