• HOME
 • »
 • NEWS
 • »
 • india
 • »
 • Modi 2.0 1st Anniversary| പൗരത്വബിൽ, രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ്: ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ റിപ്പോർട്ട് കാർഡ്

Modi 2.0 1st Anniversary| പൗരത്വബിൽ, രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ്: ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ റിപ്പോർട്ട് കാർഡ്

Modi 2.0 1st Anniversary| രാജ്യത്തിന്റെ വികസന പാതയ്ക്ക് ആക്കം കൂട്ടിയ നിരവധി തീരുമാനങ്ങളാണ് ഒരു വർഷത്തിനിടെ എടുത്തതെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

 • Share this:
  സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്ന റിപ്പോർട്ട് കാർഡ് ജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് പ്രധാനമന്ത്രി ഭരണനേട്ടങ്ങൾ അവതരിപ്പിക്കുന്നത്. പൗരത്വ നിയമഭേദഗതിയും രാമക്ഷേത്ര നിർമാണത്തിന് അനുകൂല സാഹചര്യം ഒരുക്കിയതും ആർട്ടിക്കിൾ 370 റദ്ദാക്കിയും മുത്തലാഖ് നിയമം കൊണ്ടുവന്നതുമെല്ലാം നേട്ടമായി അവതരിപ്പിക്കുന്നു.

  നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്തെ ജനങ്ങള്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വീണ്ടും വോട്ടു നല്‍കി അധികാരത്തില്‍ എത്തിച്ചത്. ഒരിക്കല്‍ കൂടി, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നുവെന്നും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.

  Also Read- Modi 2.0 1st Anniversary | 'എന്റെ ദൃഢനിശ്ചയത്തിന്റെ ശക്തിസ്രോതസ്സ് നിങ്ങളാണ്'; ഓരോ ഭാരതീയനോടും അനുഗ്രഹം തേടി, നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  ആര്‍ട്ടിക്കിള്‍ 370 ദേശീയ ഐക്യത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും സത്ത വർധിപ്പിച്ചുവെന്ന് മോദി പറയുന്നു. സുപ്രീം കോടതി ഏകകണ്ഠമായി നല്‍കിയ രാമക്ഷേത്ര വിധി നൂറ്റാണ്ടുകളായി തുടരുന്ന വാദപ്രതിവാദങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായ സമാപ്തി കുറിച്ചു. മുത്തലാഖെന്ന അപരിഷ്‌കൃത സമ്പ്രദായം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒതുങ്ങി. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ അനുകമ്പയുടെയും സമന്വയ മനോഭാവത്തിന്റെയും പ്രകടനമായിരുന്നുവെന്നും പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

  രാജ്യത്തിന്റെ വികസന പാതയ്ക്ക് ആക്കം കൂട്ടിയ മറ്റ് നിരവധി തീരുമാനങ്ങളുമുണ്ട്.

  ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയുടെ സൃഷ്ടി സായുധ സേനകള്‍ക്കിടയില്‍ ഏകോപനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള, ദീര്‍ഘകാലം കാത്തിരുന്ന ഒരു പരിഷ്‌കാരമാണ്. അതേസമയം തന്നെ, ഗഗന്‍യാന്‍ ദൗത്യത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

  ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിന് ഞങ്ങള്‍ എല്ലായ്പ്പോഴും പ്രാധാന്യം നല്‍കുന്നു.

  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഇപ്പോള്‍ എല്ലാ കര്‍ഷകരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേവലം ഒരു വര്‍ഷത്തിനിടെ, 9 കോടി 50 ലക്ഷത്തിലേറെ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 72,000 കോടിയിലേറെ രൂപ നിക്ഷേപിച്ചു.

  Also Read- Modi 2.0 1st Anniversary | കോവിഡിനെതിരായ പോരാട്ടം: ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  ജല്‍ ജീവന്‍ മിഷനിലൂടെ 15 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ വഴി കുടിവെള്ള വിതരണം ഉറപ്പാക്കും.

  നമ്മുടെ 50 കോടി കന്നുകാലികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നു.

  നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കടയുടമകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് 60 വയസ്സിനു ശേഷം സ്ഥിരമായി 3000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്ന് ഉറപ്പാക്കി.

  ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യത്തിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിനും രൂപം നല്‍കി. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന് മറ്റ് നിരവധി തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഇത് നീല സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കും.

  TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

  അതുപോലെ, വ്യാപാരികളുടെ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കുന്നതിനായി ഒരു വ്യാപരി കല്യാണ്‍ ബോര്‍ഡിനു രൂപം നല്‍കാനും തീരുമാനിച്ചു. സ്വയം സഹായ സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള 7 കോടിയിലധികം സ്ത്രീകള്‍ക്ക് വലിയ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന ഈടില്ലാത്ത വായ്പകള്‍ നേരത്തെയുള്ള 10 ലക്ഷത്തില്‍ നിന്ന് ഇരട്ടിച്ച് 20 ലക്ഷമാക്കി.

  ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് 400 ലധികം പുതിയ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നിര്‍മ്മാണം നാം ആരംഭിച്ചു.

  കഴിഞ്ഞ വര്‍ഷം നിരവധി ജനസൗഹൃദ നിയമങ്ങള്‍ നടപ്പാക്കി. ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡ് നമ്മുടെ പാര്‍ലമെന്റ് തകര്‍ത്തു. ഇതിന്റെ ഫലമായി, ഉപഭോക്തൃ സംരക്ഷണ നിയമം, ചിറ്റ് ഫണ്ട് നിയമ ഭേദഗതി എന്നിവയോ അല്ലെങ്കില്‍ സ്ത്രീകള്‍, കുട്ടികള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങളോ ഒക്കെ പാര്‍ലമെന്റില്‍ ദ്രുതഗതിയില്‍ മുന്നോട്ടു നീക്കി.

  സര്‍ക്കാരിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഫലമായി ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ഗ്രാമീണരുടെ എണ്ണം ഇതാദ്യമായി രാജ്യത്തെ നഗരവാസികളുടെ എണ്ണത്തേക്കാള്‍ 10 ശതമാനത്തിലധികമായി.- പ്രധാനമന്ത്രി പറയുന്നു.

  Published by:Rajesh V
  First published: