• HOME
  • »
  • NEWS
  • »
  • india
  • »
  • ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കി രണ്ടാം മോദി മന്ത്രിസഭ

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കി രണ്ടാം മോദി മന്ത്രിസഭ

ബിജെപിക്ക് കരുത്തില്ലാത്ത ഇടങ്ങൾ അടക്കം രാജ്യത്തെ എല്ലാ പ്രദേശത്തെയും പ്രതിനിധികളെ ഉൾപ്പെടുത്താൻ ശ്രമം ഉണ്ടായി

modi 2.0

modi 2.0

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്രാദേശിക ലക്ഷ്യങ്ങളോടെ ശ്രദ്ധാപൂർവം തെരഞ്ഞ് എടുത്ത മന്ത്രിമാരെ ആണ് രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപിക്ക് കരുത്തില്ലാത്ത ഇടങ്ങൾ അടക്കം രാജ്യത്തെ എല്ലാ പ്രദേശത്തെയും പ്രതിനിധികളെ ഉൾപ്പെടുത്താൻ ശ്രമം ഉണ്ടായി. വൈകാതെ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകി.

    ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ത്രിസഭയുടെ മുദ്രാവാക്യം പ്രഖ്യാപിച്ചിരുന്നു, ദേശീയ അഭിലാഷത്തിനും പ്രാദേശിക ആഗ്രഹങ്ങൾക്കും ഒപ്പം. 58 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആ മുദ്രാവാക്യത്തെ പ്രധാനമന്ത്രി മുറുകെ പിടിച്ചു. ഹിമാചൽ പ്രദേശ് എംപി അനുരാഗ് ഠാക്കൂർ, ഗോവ എംപി ശ്രീപദ് നായിക് ഉത്തരാഖണ്ഡിൽ നിന്ന് രമേശ് പോഖ്‍റിയാൽ നിശാങ്ഖ്, അരുണാചൽ എം പി കിരൺ റിജിജു, ജമ്മു കശ്മീരിലെ ഉധംപൂർ എം പി ഡോ. ജിതേന്ദ്ര സിംഗ് തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രാദേശിക ആഗ്രഹത്തിന്റെ പേരിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമെങ്കിലും കേരളത്തിന്റെ പ്രതിനിധിയായി വി മുരളീധരനും ഇടം കിട്ടി.

    കർണാടകയിൽ നിന്ന് സദാനന്ദ ഗൗഡയും സുരേഷ് അംഗഡിയും തെലങ്കാന എംപി കിഷൻ റെഡ്ഡിയും ദക്ഷിണേന്ത്യൻ സ്വപ്നങ്ങളുടെ പ്രതിനിധികളാണ്. തമിഴ്‌നാടിന് ഇപ്പോൾ ഇടം കിട്ടിയില്ലെങ്കിലും അപോരായ്മ വൈകാതെ പരിഹരിച്ചേക്കും. ഉടൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാർക്കും കേന്ദ്ര മന്ത്രിസഭയിൽ ഇടം കൊടുത്തിട്ടുണ്ട്. അസം, ഛത്തിസ്ഗഢ്, ഒഡീഷ, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം ഉണ്ട്. ഉത്തർപ്രദേശിൽ നിന്ന് ഒമ്പതും ബിഹാറിൽ നിന്ന് അഞ്ചും പേരാണ് മന്ത്രിസഭയിൽ എത്തിയത്.

    Modi Govt 2.0: രണ്ടാം മോദി സർക്കാർ അധികാരമേറ്റു; സത്യപ്രതിജ്ഞ ചെയ്തത് 58 മന്ത്രിമാർ

    എൻഡിഎ ഭരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളാണ് മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗുരുഗ്രാം എംപി റാവു ഇന്ദർജിതും ഫരീദാബാദ് എംപി കൃഷൻ പാൽ ഗുർജറും ഉൾപ്പടെ മൂന്ന് പേർ കേന്ദ്രത്തിൽ എത്തുന്നത് ഹരിയാനയുടെ പ്രതിനിധികളായാണ്. അർജുൻ മുണ്ട ജാർഖണ്ഡിലെയും അകോല എംപി സഞ്ജയ് ശാംറാവു ധോത്രെ മഹാരാഷ്ട്രയിലെയും ബിജെപി നേതൃത്വത്തിന്‍റെ താൽപര്യപ്രകാരമാണ് മന്ത്രിസഭയിലെത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും ശക്തമായി പ്രചാരണം നടത്തിയ പശ്ചിമ ബംഗാളിൽ നിന്ന് ദേബശ്രീ ചൗധരിക്കും ബാബുൽ സുപ്രിയോയ്ക്കും ഇടം നൽകാൻ മോദി മറന്നില്ല.
    First published: