HOME » NEWS » India » MODI AGAINST CONGRESS ON PROTEST AGAINST CAB GG

പൗരത്വ നിയമം; അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് നരേന്ദ്ര മോദി

അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നു- മോദി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: December 15, 2019, 9:30 PM IST
പൗരത്വ നിയമം; അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ദുംക: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കു പിന്നിൽ പ്രതിപക്ഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് മോദി പറഞ്ഞു.

also read:ആശങ്കകൾ പരിഹരിക്കും; പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചന നൽകി അമിത്ഷാ

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം ഉണ്ടാക്കുന്നത് കോൺഗ്രസും സഖ്യകക്ഷികളുമാണ്. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോടെ അവര്‍ കൊള്ളിവെപ്പ് നടത്തുന്നു- മോദി പറഞ്ഞു.

നിയമത്തിനെതിരെ അസമിൽ സമാധാന പ്രതിഷേധം നടത്തുന്നവരെ മോദി അഭിനന്ദിച്ചു. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നു- മോദി വ്യക്തമാക്കി.

പാര്‍ലമെന്റ് കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. യുവാക്കളെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിൽ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
Published by: Gowthamy GG
First published: December 15, 2019, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories