HOME » NEWS » India » MODI AMIT SHAH HARSH VARDHAN RUSH TO AIIMS AS FORMER MINISTER ARUN JAITLEYS CONDITION BECOMES CRITICAL AGAIN

മുൻ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നില ഗുരുതരം; മോദിയും അമിത് ഷായും എയിംസിലെത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്

news18
Updated: August 17, 2019, 12:02 AM IST
മുൻ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നില ഗുരുതരം; മോദിയും അമിത് ഷായും എയിംസിലെത്തി
അരുൺ ജെയ്റ്റ്ലി
  • News18
  • Last Updated: August 17, 2019, 12:02 AM IST
  • Share this:
ന്യൂഡൽഹി: ഒരാഴ്ചയായി ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരതരമായി തുടരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷവർധനും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.  ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

രണ്ടുവർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി.

ബിജെപിയുടെ മുതിർന്ന നേതാക്കളിൽ പ്രമുഖനാണ് അരുൺ ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗം 2018 മെയ് മാസത്തിൽ അരുൺ ജെയ്റ്റ്ലിയെ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടർചികിത്സയിലായിരുന്നു.

First published: August 17, 2019, 12:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories