• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത്ഷാ; വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും

എല്ലാ മേഖലകളിലും വികസനം ഉണ്ടായെന്നും ദളിത്, ആദിവാസി, വനിതാ ശാക്തീകരണ പ്രക്രിയ ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്തിയെന്നും ഷാ അവകാശപ്പെട്ടു.

news18
Updated: May 17, 2019, 7:22 PM IST
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത്ഷാ; വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും
Modi-Shah-press-confernece
news18
Updated: May 17, 2019, 7:22 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള വാർത്ത സമ്മേളനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ. മോദി സർക്കാർ വീണ്ടും വരണമെന്ന ജനങ്ങളുടെ ആഗ്രഹം പ്രകടമാണെന്ന് അമിത് ഷാ പറഞ്ഞു.

2014ൽ ജനങ്ങൾ ചരിത്ര പരമായ വിധി എഴുതിയെന്നും അഞ്ചു വർഷം പൂർത്തിയായപ്പോൾ സന്തോഷം തോന്നിയെന്നും അമിത്ഷാ പറഞ്ഞു. ജനങ്ങൾ സർക്കാരിനെ സ്വീകരിച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും മോദി സർക്കാർ അധികാരത്തിൽ എത്തും. സ്ത്രീ, ദളിത്, ആദിവാസികൾ എന്നിവർക്ക് നിരവധി പദ്ധതികൾ മോദി സർക്കാർ നടപ്പാക്കി.
-ഷാ പറഞ്ഞു. ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഉള്ള വിശ്വാസം ദൃഢമായതായി അദ്ദേഹം പറഞ്ഞു.

also read: അഞ്ചു വർഷത്തിനിടയിൽ ആദ്യ പത്രസമ്മേളനം: ജനങ്ങൾക്ക് നന്ദി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് പ്രധാനമന്ത്രി

50 കോടി ദാരിദ്ര്യരുടെ ജീവിത സാഹചര്യം മാറ്റാൻ ആയി. അവരെ കൂടി വികസനത്തിന്റെ ഭാഗമാക്കി. മോദിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമെന്ന് ജനങ്ങൾക്ക് അറിയാം- അമിത് ഷാ പറഞ്ഞു.

സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ അമിത് ഷാ 133 സ്കീമുകളിലായി വീട്, വൈദ്യുതി, ശൗചാലയ എന്നീ അടിസ്ഥാന സൗകര്യങ്ങൾ നൽകിയതായി വ്യക്തമാക്കി.

എല്ലാ മേഖലകളിലും വികസനം ഉണ്ടായെന്നും ദളിത്, ആദിവാസി, വനിതാ ശാക്തീകരണ പ്രക്രിയ ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടത്തിയെന്നും ഷാ അവകാശപ്പെട്ടു.
Loading...

അഴിമതി വിമുക്ത ഭരണമാണ് കാഴ്ചവച്ചതെന്നും വിലക്കയറ്റം നിയന്ത്രിച്ച സർക്കാർ ആണിതെന്നും ഷാ വ്യക്തമാക്കി. ഇതെല്ലാം ജനങ്ങളിക്കിടയിൽ വലിയ മോദി തരംഗം ഉണ്ടാക്കിയിട്ടുണ്ട്.

ഒരിക്കൽ കൂടി മോദി സർക്കാർ എന്നത് ജനങ്ങൾ വീണ്ടും വീണ്ടും മോദി സർക്കാർ എന്നാക്കി മാറ്റിയെന്ന് അമിത് ഷാ പറഞ്ഞു. 142 ജനസഭകൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതായി അമിത് ഷാ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുപതിനായിരം ഗുണഭോക്താക്കളുമായി ചർച്ചനടത്തിയെന്നും ഷാ പറഞ്ഞു.

ബംഗാളിൽ ബിജെപിയുടെ 80 പ്രവർത്തകരെ നഷ്ടമായതായി ഷാ അറിയിച്ചു കേരളമടക്കം മറ്റൊരിടത്തും തെരഞ്ഞെടുപ്പിൽ ആക്രമണം ഇല്ല. എന്തുകൊണ്ട് ബംഗാളിൽ മാത്രം ആക്രമണം ഷാ ചോദിച്ചു.

പ്രഗ്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഷാ പറഞ്ഞു. മറുപടിയുടെ അടിസ്‌ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഗ്യയുടെ ഗോഡ്‌സെ സ്തുതി പാർട്ടി തള്ളുന്നു. പാർട്ടിക്ക് ഈ പ്രസ്താവനയോട് യോജിപ്പ് ഇല്ല- ഷാ വ്യക്തമാക്കി. അതേസമയം പ്രഗ്യയെ സ്ഥാനാർഥിയാക്കിയതിൽ ഖേദം ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

പ്രഗ്യ സിംഗിന്‍റെ സ്ഥാനാർത്ഥിത്വം കാവി ഭീകരത എന്ന പ്രചാരണത്തിന് എതിരായ സന്ദേശം ആയിരുന്നുവെന്ന് ഷാ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.

റഫാൽ കേസിൽ തെളിവ് ഉണ്ടെകിൽ രാഹുൽ സുപ്രീംകോടതിയിൽ നല്കണമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു.

ദക്ഷിണേന്ത്യയിൽ പ്രകടനം മെച്ചപ്പെടുത്തും. കർണ്ണാടകയിലും മഹാരാഷ്ട്രയിലും മുന്നേറും. ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മുന്നേറ്റം ഉണ്ടാക്കും. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാണ്- അമിത് ഷാ പറഞ്ഞു
First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...