തെര‍ഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: ഡൽഹി കലാപവും,കൊറോണയും ചർച്ചയാക്കി മോദിയും കെജ്രിവാളും

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം ചര്‍ച്ചയിൽ വിഷയമായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം പ്രത്യകമായി ചർച്ച ചെയ്തില്ലെന്ന് കെജ്രിവാൾ

News18 Malayalam | news18
Updated: March 3, 2020, 3:23 PM IST
തെര‍ഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച: ഡൽഹി കലാപവും,കൊറോണയും ചർച്ചയാക്കി മോദിയും കെജ്രിവാളും
modi-kejriwal
  • News18
  • Last Updated: March 3, 2020, 3:23 PM IST
  • Share this:
ന്യൂഡൽഹി: ഡൽഹി കലാപവും കൊറോണ ഭീതിയും ചർച്ചാ വിഷയമാക്കി മോദി-കെജ്രിവാൾ കൂടിക്കാഴ്ച. ഡൽഹിയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് കെജ്രിവാൾ പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാർലമെന്റിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

ഡൽഹി കലാപവും കലാപത്തിനിരയായ ആളുകളുടെ പുനരധിവാസവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഡൽഹിയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തിരുന്നു.

Also Read-Delhi Violence: പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ

'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെപ്പോലെ സജീവവും ജാഗ്രതയുള്ളവരുമായിരുന്നെങ്കിൽ ഇത്രയും ജീവനുകൾ നഷ്ടപ്പെടുന്നത് ഡൽഹി പൊലീസിന് തടയാമായിരുന്നു' എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കെജ്രിവാൾ പറഞ്ഞത്. കലാപശേഷം ഉയര്‍ന്നു വന്ന അഭ്യൂഹങ്ങളും കിംവദന്തികളും നിയന്ത്രിക്കാന്‍ പൊലീസ് ഫലപ്രദമായി തന്നെ പ്രവർത്തിച്ചു എന്ന് അഭിനന്ദിക്കാനും ഡൽഹി മുഖ്യമന്ത്രി മറന്നില്ല. 42 പേർക്കാണ് ഡൽഹിയിലുണ്ടായ കലാപത്തിൽ ജീവൻ നഷ്ടമായത്. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read-Delhi Violence: പിതാവിന് അർഹിക്കുന്ന അന്ത്യയാത്ര നൽകാൻ കാത്തുനിന്നു; പക്ഷെ മകൾക്ക് ലഭിച്ചത് കത്തി കരിഞ്ഞ ഒരു കാലു മാത്രം

ഇത്തരം അക്രമസംഭവങ്ങൾ ഡൽഹിയിൽ ഇനിയും ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന കാര്യം പ്രധാനമന്ത്രിയും സമ്മതിച്ചുവെന്നും കെജ്രിവാൾ അറിയിച്ചു.ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം ചര്‍ച്ചയിൽ വിഷയമായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം പ്രത്യകമായി ചർച്ച ചെയ്തില്ലന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എത്ര സ്വാധീനമുള്ളവരാണെങ്കില്‍ പോലും ഡൽഹി കലാപത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവർക്കെതിരെകർശന നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
First published: March 3, 2020, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading