• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | സത്യപ്രതിജ്ഞ മുതല്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം വരെ; നരേന്ദ്രമോദിയുടെ 8 വര്‍ഷത്തെ വിദേശ നയതന്ത്ര ബന്ധങ്ങള്‍

Modi@8 | സത്യപ്രതിജ്ഞ മുതല്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം വരെ; നരേന്ദ്രമോദിയുടെ 8 വര്‍ഷത്തെ വിദേശ നയതന്ത്ര ബന്ധങ്ങള്‍

സത്യപ്രതിജ്ഞ മുതല്‍ സമീപകാല ടോക്കിയോ സന്ദര്‍ശനം വരെ ഇതിന് ഉദാഹരണങ്ങളാണ്. വിവിധ രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഒന്നിലധികം സന്ദര്‍ശനങ്ങളും ഫലം കണ്ടു തുടങ്ങി എന്നും പറയാം.

ഡെന്മാർക്ക് സന്ദർശനത്തിനിടെ കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo)

ഡെന്മാർക്ക് സന്ദർശനത്തിനിടെ കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo)

 • Share this:
  2014 ലാണ് നരേന്ദ്ര മോദി (Narendra Modi) ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2014 മെയ് 26 ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ് തന്നെ, തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും മേധാവികളെ ക്ഷണിച്ചുകൊണ്ട് വിദേശ നയതന്ത്ര ബന്ധങ്ങള്‍ക്ക് (foreign relations) തുടക്കം കുറിച്ചിരുന്നു.

  ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ബന്ധം പുതുക്കുന്നതിലാണ് പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധ. സത്യപ്രതിജ്ഞ മുതല്‍ സമീപകാല ടോക്കിയോ സന്ദര്‍ശനം വരെ ഇതിന് ഉദാഹരണങ്ങളാണ്. വിവിധ രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഒന്നിലധികം സന്ദര്‍ശനങ്ങളും ഫലം കണ്ടു തുടങ്ങി എന്നും പറയാം. ഇന്ത്യയുടെ പല ശ്രമങ്ങളെയും സാധ്യതകളെയും ലോക നേതാക്കള്‍ ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്കായുള്ള മോദിയുടെ ഇത്തരത്തിലുള്ള നയതന്ത്ര ശ്രമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

  2014ലെ സത്യപ്രതിജ്ഞ

  2014 വരെ ന്യൂഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന വിദേശ പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് ലോകനേതാക്കളെ ക്ഷണിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് രാഷ്ട്രപതി ഭവനില്‍ നടന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങില്‍ പങ്കെടുത്തു.

  2015ലെ മംഗോളിയ സന്ദര്‍ശനം

  2015 വരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും മംഗോളിയ സന്ദര്‍ശിച്ചിട്ടില്ല. '' ഞങ്ങളുടെ ബന്ധം വാണിജ്യപരമോ മത്സരാധിഷ്ഠിതമോ അല്ല. പങ്കുവച്ച ആത്മീയ ആശയങ്ങളില്‍ നിന്നുമുള്ള പോസിറ്റീവ് ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത്,'' പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം മംഗോളിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും രാജ്യവുമായി പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തിരുന്നു.

  2015ലെ യുഎഇ സന്ദര്‍ശനം

  2015 ഓഗസ്റ്റില്‍ മോദി യുഎഇയില്‍ സന്ദര്‍ശനം നടത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഗര്‍ഫ് രാജ്യത്തിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. മാത്രമല്ല, ഇസ്ലാമിക രാജ്യത്തിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണ്. 1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി രാജ്യം സന്ദര്‍ശിച്ചത്. വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നിവയെക്കുറിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി മോദി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്തിരുന്നു.

  2015 ബ്രിട്ടീഷ് പാര്‍ലമെന്റ്

  2015ല്‍ മോദി ബ്രിട്ടൻ സന്ദർശിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ നേതാവായിരുന്നു മോദി. ബ്രിട്ടീഷ് നിയമ നിര്‍മ്മാതാക്കള്‍ക്ക് മുമ്പാകെ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു, 'ബ്രിട്ടീഷുകാരാണോ ഇന്ത്യക്കാരാണോ എന്ന് പറയാന്‍ പ്രയാസമുള്ള നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ജാഗ്വാര്‍ അല്ലെങ്കില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്. കൂടാതെ, നിങ്ങള്‍ ഇന്ത്യയിലെ ഇംഗ്ലീഷ് നോവല്‍ ഇഷ്ടപ്പെടുന്നതു പോലെ ലണ്ടനില്‍ നിന്നുള്ള ഭംഗ്ര റാപ്പ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു''.

  2017ലെ ഇസ്രായേല്‍ സന്ദര്‍ശനം

  2017 ജൂലൈ 4ന് ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. ടെല്‍ അവീവില്‍ വെച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോദിയെ സ്വീകരിച്ചു. ഭീകരതയ്‌ക്കെതിരെയും ആയുധങ്ങള്‍ വാങ്ങുന്നതിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമൊന്നും ഇല്ലായിരുന്നു. അതിനാല്‍, ഈ സന്ദര്‍ശനം വളരെ നിര്‍ണായകമായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം നെതന്യാഹുവിന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി.

  2018ലെ റമല്ല സന്ദര്‍ശനം

  2018 ഫെബ്രുവരിയില്‍ പലസ്തീനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയായിരുന്നു മോദി. പലസ്തീന്‍ അതോറിറ്റിയുടെ റമല്ലയിലെ പ്രസിഡന്‍ഷ്യല്‍ ആസ്ഥാനത്താണ് അദ്ദേഹം വിമാനമിറങ്ങിയത്. ചരിത്രപരം എന്നാണ് പലസ്തീന്‍ നേതാക്കള്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. അതേസമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതിനെ 'അവിസ്മരണീയവും ചരിത്രപരവും' എന്നാണ് വിശേഷിപ്പിച്ചത്. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി പ്രസംഗിച്ചത്.

  2018 ലെ റുവാണ്ട സന്ദർശനം

  2018 ജൂലൈയില്‍ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് പോള്‍ കഗാമെയുമായും വ്യവസായ പ്രമുഖരുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെക്കുകയും റുവാണ്ടയില്‍ ഒരു ദൗത്യം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

  2021 UNSC മീറ്റ്

  2021 ആഗസ്റ്റ് 9ന് യുഎന്‍ രക്ഷാസമിതിയുടെ (UNSC) അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചു. 'Enhancing Maritime Security - A Case for International Cooperation' എന്ന സംവാദത്തിലാണ് അദ്ദേഹം അധ്യക്ഷത വഹിച്ചത്. സംവാദത്തിൽ അഞ്ച് പ്രധാന തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. സമുദ്ര വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീക്കുകയായിരുന്നു ആദ്യത്തേത്. പ്രാദേശിക സമുദ്രസുരക്ഷയ്ക്കായുള്ള 2015 ലെ സാഗര്‍ (security and growth for all in the region) പദ്ധതിയും മോദി ഉയര്‍ത്തിക്കാട്ടി.

  2022ലെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനം

  യുദ്ധത്തിനു ശേഷം യുക്രെയ്ന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രധാനമന്ത്രി മോദി ഡെന്മാര്‍ക്ക് സന്ദര്‍ശിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ഇവിടെ സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2002ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കോപ്പന്‍ഹേഗന്‍ യാത്ര നടത്തിയിരുന്നു. ആ യാത്രയില്‍, അന്നത്തെ പ്രധാനമന്ത്രി ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസെന്‍ പാകിസ്ഥാനെയും കശ്മീരിനെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശം നല്‍കിയതോടെ ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ബന്ധം ശത്രുതയിലായി. 2009-ല്‍ മന്‍മോഹന്‍ സിംഗ് കോപ്പന്‍ഹേഗനില്‍ ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചകളൊന്നും നടത്തിയില്ല. എന്നാല്‍, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ സന്ദര്‍ശനം.
  Published by:Naveen
  First published: