ന്യൂഡൽഹി: വിവാദമായ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റച്ചട്ടം, 'മോദി പെരുമാറ്റച്ചട്ടം' ആയി മാറിയിരിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
"ആർട്ടിക്കിൾ 324 & എം.സി.സി എന്നിവയുടെ ലംഘനം പ്രധാനമന്ത്രി വ്യാപകമായി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാൽ, യാതൊരു ശിക്ഷയും ലഭിക്കാതെ പ്രധാനമന്ത്രി മുന്നോട്ടു പോകുകയാണ്. രാജ്യത്ത് ഇപ്പോൾ രണ്ടു തരത്തിലുള്ള നിയമങ്ങളാണ് ഉള്ളത്. ഒന്ന് പ്രധാനമന്ത്രി മോദിക്കു വേണ്ടിയും രണ്ടാമത്തേത് രാജ്യത്തെ ബാക്കിയുള്ളവർക്ക് വേണ്ടിയും." - കോൺഗ്രസ് വക്താവ് രൺദിപ് സുർജേവാല ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് മോദി നടത്തിയ പരാമർശത്തിന് എതിരെ ആയിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ന്യൂനപക്ഷ സ്വാധീന മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാൽ, മോദി പ്രസംഗത്തിൽ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
'മിഷന്‍ ശക്തിയില്‍ ക്ലീന്‍ ചിറ്റ്' മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്നേരത്തെ, ഉപഗ്രവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത സംഭവത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.