ഇന്റർഫേസ് /വാർത്ത /India / രാജീവ് ഗാന്ധിക്കെതിരെ ആക്രമണം കടുപ്പിച്ച് മോദി; ബോഫോഴ്സ് ആരോപണം നേരിട്ട മുൻ പ്രധാനമന്ത്രിയുടെ പേരിൽ വോട്ട് ചോദിക്കാൻ വെല്ലുവിളി

രാജീവ് ഗാന്ധിക്കെതിരെ ആക്രമണം കടുപ്പിച്ച് മോദി; ബോഫോഴ്സ് ആരോപണം നേരിട്ട മുൻ പ്രധാനമന്ത്രിയുടെ പേരിൽ വോട്ട് ചോദിക്കാൻ വെല്ലുവിളി

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന കടുത്ത പരാമര്‍ശം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പ്രതാപ്ഗഡില്‍ മോദി നടത്തിയിരുന്നു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൊഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുന്‍ പ്രധാനമന്ത്രിയുടെ പേരില്‍ തെരഞ്ഞെടുപ്പിന്‍റെ അവശേഷിക്കുന്ന ഘട്ടങ്ങളില്‍ വോട്ടു ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് മോദി ചോദിച്ചു. ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന കടുത്ത പരാമര്‍ശം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പ്രതാപ്ഗഡില്‍ മോദി നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മ‌ീഷന് പരാതി നല്‍കുകയും ചെയ്തു.

  തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. 'മിസ്റ്റർ ക്ലീൻ' എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു. ‘എന്റെ പ്രതിച്ഛായ തകർത്ത്, എന്നെ ചെറുതാക്കി കാണിച്ച് ദുർബലമായ ഒരു സർക്കാരിനെ ഇവിടെ കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്. ഈ പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം, ഈ മോദി വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളല്ല. രാജകീയ കുടുംബത്തിലുമല്ല ജനിച്ചത്'-മിസ്റ്റർ ഗാന്ധി എന്ന് അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധിയോടായി മോദി പറഞ്ഞ വാക്കുകളാണിത്.

  'പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും'- ഇതിന് മറുപടിയായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

  First published:

  Tags: 2019 Loksabha Election election commission of india, Contest to loksabha, Cpm in loksabha poll 2019, Kerala Loksabha Election 2019, Loksabha Election 2019 date