ന്യൂഡല്‍ഹി: മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളിലും ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും മറ്റ് പ്രധാന നേതാക്കളും മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ തുടങ്ങിയത്.
പാർലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു.എന്നാൽ പാർലമെന്റ് സംബന്ധമായ വിഷയങ്ങൾ ഒഴിച്ച് വേറൊന്നിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
പരാജയം രുചിച്ച് തുടങ്ങിയതോടെ തലസ്ഥാന നഗരിയിലെ ബിജെപി ആസ്ഥാനും പതിവിലും മൂകമായിരുന്നു. പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നതോടെ പല നേതാക്കളും മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.