മലയാളി സിസ്റ്റർ മറിയം ത്രേസിയയ്ക്ക് ആദരമർപ്പിച്ച് മോദി; ഒക്ടോബർ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും

ഒക്ടോബർ 13നാണ് സിസ്റ്റർ മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

news18-malayalam
Updated: September 29, 2019, 3:40 PM IST
മലയാളി സിസ്റ്റർ മറിയം ത്രേസിയയ്ക്ക് ആദരമർപ്പിച്ച് മോദി; ഒക്ടോബർ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും
ഒക്ടോബർ 13നാണ് സിസ്റ്റർ മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
  • Share this:
ന്യൂഡൽഹി: സിസ്റ്റർ മറിയം ത്രേസിയയ്ക്ക് മൻ കി ബാതിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് മാർപ്പാപ്പ മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് മോദി പറഞ്ഞു. ജനങ്ങളുടെയും മനുഷ്യരാശിയുടെയും നന്മയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചത് ലോകത്തിന് മാതൃകയാണെന്നും മോദി.

also read:വില കുതിക്കുന്നു; ഉള്ളി കയറ്റുമതി കേന്ദ്രം നിരോധിച്ചു

ഒക്ടോബർ 13നാണ് സിസ്റ്റർ മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. 1876 ഏപ്രിൽ 28 തൃശൂരിലെ പുത്തൻചിറയിലാണ് സിസ്റ്റർ ജനിച്ചത്. സിറോ മലബാർ സംഭ അംഗമായിരുന്നു.

1914 ലാണ് സിസ്റ്ററാകുന്നത്.  മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1999 ജൂണ്‍ 28 ന് ധന്യപദവിയിലേക്കുയര്‍ത്തി. 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയിരുന്നു. 1926 ജൂണ്‍ 8 നാണ് സിസ്റ്റര്‍ ത്രേസ്യ മരണപ്പെട്ടത്.

ലതാമങ്കേഷ്കറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് മോദി മൻ കി ബാത് ആരംഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ലതാ മങ്കേഷ്കറിന്റെ 90ാം ജന്മദിനം.
First published: September 29, 2019, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading