നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പുതിയ പാർലമെന്റ് മന്ദിരം വരുന്നു; ചെലവ് 12,450 കോടി രൂപ

  പുതിയ പാർലമെന്റ് മന്ദിരം വരുന്നു; ചെലവ് 12,450 കോടി രൂപ

  2022ലെ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ‌; കരാർ ഗുജറാത്ത് കമ്പനിക്ക്

  പാർലമെന്‍റ്

  പാർലമെന്‍റ്

  • Share this:
   ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം വരുന്നു. പുതിയ മന്ദിരത്തിന്റെ നിർമാണം, സെൻട്രൽ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകി. 12,450 കോടി രൂപയാണ് നിർ‌മാണ ചെലവ്. അടുത്ത മേയ് മാസത്തിൽ നിർമാണം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

   പദ്ധതിയുടെ കൺസൽറ്റൻസി കരാർ 229.7 കോടി രൂപയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈൻ പ്ലാനിങ് കമ്പനിക്ക് നൽകി. 250 വർഷം മുന്നിൽകണ്ടാണ് പുതിയ മന്ദിരം നിർമിക്കുന്നത്. എന്നാൽ, നിലവിലുള്ള പാർലമെന്റ് മന്ദിരം പൊളിക്കില്ല. പലയിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇവിടേക്ക് മാറ്റും. പ്രതിമാസം ആയിരം കോടി രൂപ ഇതിലൂടെ ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.

   Also Read- ഫെബ്രുവരി മുതൽ ചില ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

   First published: