• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രകടനം നന്നല്ലെങ്കിൽ പണി പോകും; കേന്ദ്രസർവ്വീസിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നു

പ്രകടനം നന്നല്ലെങ്കിൽ പണി പോകും; കേന്ദ്രസർവ്വീസിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നു

55 വയസ് കഴിഞ്ഞവർക്കും പ്രകടനം മോശമായവർക്കുമാണ് നിർബന്ധിത വിരമിക്കൽ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്

Finance-Ministry

Finance-Ministry

  • Last Updated :
  • Share this:
    ന്യൂഡൽഹി: ജോലിയിലെ പ്രകടനം മോശമാകുന്നർക്ക് സർവ്വീസിൽനിന്ന് നിർബന്ധിത വിരമിക്കൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. റെയിൽവേ ഉൾപ്പടെയുള്ള മന്ത്രാലയങ്ങളിലാണ് നിർബന്ധിത വിമരിക്കൽ നടപ്പാക്കുന്നത്. 55 വയസ് കഴിഞ്ഞവർക്കും പ്രകടനം മോശമായവർക്കുമാണ് നിർബന്ധിത വിരമിക്കൽ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഇത്തരത്തിലുള്ള ജീവനക്കാരുടെ കണക്കെടുക്കാൻ മന്ത്രാലയം സെക്രട്ടറിമാരോട് പേഴ്സണൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ജൂൺ 20നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രാലയങ്ങളെ കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ റിപ്പോർട്ടും നൽകാൻ നിർദേശിച്ചിട്ടുണ്ട്. മാനസിക-ശാരീരിക ആരോഗ്യക്ഷമത, ഹാർജനില, കൃത്യനിഷ്ഠ എന്നിവ കണക്കാക്കിയുള്ള ഇൻഡക്സ് മാർക്ക് അനുസരിച്ചാണ് നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്ന ജീവനക്കാരെ തെരഞ്ഞെടുക്കുക.

    ഒന്നാം മോദി സർക്കാരിന്‍റെ കാലത്തും നിർബന്ധിത വിരമിക്കലിന് പേഴ്സണൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് കാര്യക്ഷമമായി നടപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർബന്ധിത വിരമിക്കൽ കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നതിലൂടെ സർക്കാർ വകുപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

    പ്രായംകൂടുമ്പോൾ പ്രകടനം മോശമാകുന്നുവെന്ന വിലയിരുത്തലും പേഴ്സണൽ മന്ത്രാലയത്തിന് ഉണ്ട്. ഇതനുസരിച്ച് അടുത്ത വർഷം ആദ്യപാദത്തിൽ 55 വയസോ 30 വർഷം സർവീസോ പൂർത്തിയാക്കുന്നവരുടെ പട്ടികയും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ മാസവും 15 ദിവസത്തിനകം ജീവനക്കാരുടെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് വകുപ്പ് മേധാവികളിൽനിന്ന് ശേഖരിക്കണമെന്നാണ് പേഴ്സണൽ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. പ്രകടനം മോശമായവരെ അർഹമായ ആനുകൂല്യങ്ങൾ നൽകി നിർബന്ധിത വിരമിക്കലിന് വിധേയമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

    മിക്ക വകുപ്പുകളിലും അധികമുള്ള ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഉദാഹരണത്തിന് റെയിൽവേയിൽ 13 ലക്ഷം ജീവനക്കാരാണ് നിലവിലുള്ളത്. എന്നാൽ നിർബന്ധിത വിരമിക്കലിലൂടെ ഇത് 10 ലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്. 10 ലക്ഷം ജീവനക്കാർ ഉണ്ടെങ്കിലും റെയിൽവേയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
    First published: