നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah to News18 | കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ മികവിനെ ലോകരാജ്യങ്ങൾ പോലും അംഗീകരിച്ചു: അമിത് ഷാ

  Amit Shah to News18 | കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ മികവിനെ ലോകരാജ്യങ്ങൾ പോലും അംഗീകരിച്ചു: അമിത് ഷാ

  ലോക്ക്ഡൗണിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നുവെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് അത് വലിയ പ്രശ്നമാകുമായിരുന്നെന്നും അമിത് ഷാ

  അമിത് ഷാ

  അമിത് ഷാ

  • Share this:
   ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയുടെ മികവിനെ ലോകരാജ്യങ്ങൾ പോലും അംഗീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെറ്റ് വർക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി സർക്കാർ രണ്ടാം വർഷത്തിലേക്ക് ചുവടു വെയ്ക്കുന്നതിന്റെ സാഹചര്യത്തിലാണ് അഭിമുഖം.

   "മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് -19 നെ നേരിടുന്നതിൽ ഇന്ത്യ വളരെ മികച്ചുനിൽക്കുന്നു: ഷാ | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മികച്ച സ്ഥാനത്താണ്. ഇതുവരെ, രാജ്യത്ത് ഒരു ലക്ഷത്തിൽ 12.6പേരെ എന്ന നിലയിൽ രാജ്യത്ത് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഇന്ത്യയുടെ റിക്കവറി നിരക്ക് 42 ശതമാനത്തിന് മുകളിലാണ്"- അമിത് ഷാ പറഞ്ഞു.
   You may also like:Amit Shah Interview LIVE: സ്വാതന്ത്ര്യാനന്തരം മുന്നോക്കക്കാരിലെ പാവങ്ങൾക്ക് 10 ശതമാനം സംവരണം ആദ്യം; അമിത് ഷാ [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] COVID-19 | കൊറോണയ്ക്കെതിരായ പോരാട്ടം; മുകേഷ് അംബാനിക്കും നിത അംബാനിക്കും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ [NEWS]
   ലോക്ക്ഡൗണിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നുവെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് അത് വലിയ പ്രശ്മാകുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു."മതിയായ പരിശോധന / ക്വാറന്റീൻ സൗകര്യം എന്നിവ ഇല്ലാത്തതിനാൽ അത് സംസ്ഥാന സർക്കാരുകൾക്ക് വലിയ പ്രശ്‌നമുണ്ടാക്കുമായിരുന്നു. കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവിടുത്തെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചു"- അമിത് ഷാ പറഞ്ഞു.

   മോദി സർക്കാർ കുടിയേറ്റക്കാർക്കായി ബസ്സുകളും ട്രെയിനുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ 55 ലക്ഷം കുടിയേറ്റക്കാരെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് റെയിൽ‌വേ കുടിയേറ്റക്കാരെ സഹായിച്ചിട്ടുണ്ട് - അവരിൽ ഭൂരിഭാഗവും ഇപ്പോൾ തങ്ങളുടെ ക്വാറന്റീൻ പൂർത്തിയാക്കി കുടുംബത്തോടൊപ്പം താമസിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}