• HOME
  • »
  • NEWS
  • »
  • india
  • »
  • Shashi Tharoor | 'മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാൾ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ MP

Shashi Tharoor | 'മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാൾ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ MP

മോദിയെ പുകഴ്ത്തിയതിനൊപ്പം വിമർശിക്കാനും തരൂർ മറന്നില്ല. രാജ്യത്തെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ പ്രധാനമന്ത്രി സമൂഹത്തില്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.

ശശി തരൂർ

ശശി തരൂർ

  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Narendra Modi) പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് (Congress) നേതാവും എം.പിയുമായ ശശി തരൂർ രംഗത്തെത്തി. നരേന്ദ്ര മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാളാണെന്ന് ശശി തരൂർ (Shashi Tharoor) പറഞ്ഞു. ഉത്തർപ്രദേശിൽ ഉൾപ്പടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയത്തിന്‍റെ കാരണക്കാരൻ മോദിയാണെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന പലതും മോദി ചെയ്തിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.

    തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ മോദി വിജയിച്ചുവെന്ന് തരൂർ പറഞ്ഞു. ഒരു ദിവസം വോട്ടര്‍മാര്‍ ബിജെപിയെ തള്ളിക്കളയും, എന്നാല്‍ ഇന്ന് മോദി ആഗ്രഹിച്ചത് ജനങ്ങൾ നല്‍കിയിരിക്കുന്നു. അതേസമയം മോദിയെ പുകഴ്ത്തിയതിനൊപ്പം വിമർശിക്കാനും തരൂർ മറന്നില്ല. രാജ്യത്തെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ പ്രധാനമന്ത്രി സമൂഹത്തില്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.

    ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നെന്ന് തരൂര്‍ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് നല്ല അവസരങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ശ്രദ്ധേയവും ഊര്‍ജ്ജസ്വലവുമായ പ്രചാരണമാണ് പ്രിയങ്ക ഗാന്ധി നടത്തിയതെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

    Summary- Shashi Tharoor, a senior Congress leader and MP, praised Prime Minister Narendra Modi. Shashi Tharoor said that Narendra Modi is a man of extraordinary influence and energy. Tharoor said Modi was responsible for the BJP's landslide victory in the Assembly elections, including in Uttar Pradesh. Tharoor said Modi had done many things that are rarely seen in politics. Shashi Tharoor was speaking at the Jaipur Literature Festival.
    Published by:Anuraj GR
    First published: