Namaste Trump | 'മോദി എന്റെ സുഹൃത്ത്': രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു

മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും ട്രംപ്

News18 Malayalam | news18
Updated: February 24, 2020, 11:28 AM IST
Namaste Trump | 'മോദി എന്റെ സുഹൃത്ത്': രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു
മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും ട്രംപ്
  • News18
  • Last Updated: February 24, 2020, 11:28 AM IST
  • Share this:
6വാഷിംഗ്ടൺ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നാണ് ഇവർ പുറപ്പെട്ടത്. 11.40ഓടെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനമിറങ്ങും.

Also Read-ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ

മോദി തന്റെ സുഹൃത്താണെന്നാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളുമായി ഒത്തുചേരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. . 'വളരെക്കാലം മുമ്പ് തന്നെ തീരുമാനിച്ചുറച്ച ഒരു യാത്രയാണിത്.. ഇത് വലിയൊരു ചടങ്ങ് തന്നെയായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ചടങ്ങ് തന്നെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി തന്നെ എന്നോട് പറഞ്ഞത്. വളരെ ആവേശകരമായിരിക്കും ഈ യാത്ര' എന്നും ട്രംപ് വ്യക്തമാക്കി.

Also Read-ബാഹുബലിയായി ട്രംപ്; ദേവസേനയായി മെലാനിയ: ഇന്ത്യ യാത്രയ്ക്ക് മുന്നോടിയായി മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ്

അതേസമയം ട്രംപിന്റെ വരവിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പരിപാടികൾക്ക് ശേഷം പ്രണയകുടീരമായ താജ്മഹലിൽ സന്ദർശനം. പിന്നെ, ഡൽഹിയിലേക്ക്. ഡൽഹിയിൽ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ചർച്ചകൾ. മുപ്പത്താറു മണിക്കൂർ നീളുന്ന സന്ദർശനം ഇന്ത്യാ-അമേരിക്ക ബന്ധത്തിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ, നിരവധി കരാറുകൾ ഒപ്പുവയ്ക്കുമെന്നും സൂചനകളുണ്ട്.
First published: February 24, 2020, 7:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading