• HOME
  • »
  • NEWS
  • »
  • india
  • »
  • അവരെന്നെ പേപ്പട്ടിയെന്നും രാവണനെന്നും വിളിച്ചു; അവരുടെ നിഘണ്ടുവിൽ സ്നേഹത്തിൻറെ അർഥം ഇതായിരിക്കും: കോൺഗ്രസിനെ വിമർശിച്ച് മോദി

അവരെന്നെ പേപ്പട്ടിയെന്നും രാവണനെന്നും വിളിച്ചു; അവരുടെ നിഘണ്ടുവിൽ സ്നേഹത്തിൻറെ അർഥം ഇതായിരിക്കും: കോൺഗ്രസിനെ വിമർശിച്ച് മോദി

കോൺഗ്രസിന്റെ മക്കള്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് ഞാൻ ഇത്തരത്തിലൊക്കെ അധിക്ഷേപിക്കപ്പെടുന്നത്. ഞാൻ അവരുടെ അഴിമതി ഇല്ലാതാക്കി- മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസിന്റെ അധിക്ഷേപങ്ങളെ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന പൊതുറാലിയിലാണ് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിൻറെ അധിക്ഷേപങ്ങൾ പലപ്പോഴും അതിരു കടന്ന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    also read: ഇനി പേളിയുടെ 'സാരിത്തുമ്പിൽ' ശ്രീനിഷ് അരവിന്ദ്

    ഒരു കോൺഗ്രസ് നേതാവ് കൃമി എന്ന് എന്നെ വിളിച്ചു. മറ്റൊരാൾ പേപ്പട്ടിയെന്ന് വിളിച്ചു. വേറൊരാൾ ഭസ്മാസുരൻ എന്ന് വിളിച്ചു. കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ആൾ വിളിച്ചത് കുരങ്ങൻ എന്നാണ്. മറ്റൊരു മന്ത്രി എന്നെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ചു. വൈറസ്, ഹിറ്റ്ലർ, ഉത്തരവാദിത്വമില്ലാത്ത മകൻ, എലി എന്നൊക്കെ എന്നെ വിളിക്കുന്നുണ്ട്. രാവണൻ, പാമ്പ്, തേൾ എന്നിങ്ങനെയും വിളിക്കാറുണ്ട്- മോദി പറഞ്ഞു.

    കോൺഗ്രസിന്റെ മക്കള്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് ഞാൻ ഇത്തരത്തിലൊക്കെ അധിക്ഷേപിക്കപ്പെടുന്നത്. ഞാൻ അവരുടെ അഴിമതി ഇല്ലാതാക്കി- മോദി പറഞ്ഞു. അവരുടെ നിഘണ്ടുവിൽ സ്നേഹത്തിന്റെ അർഥം ഇതായിരിക്കും. എന്നെ വിളിച്ച പേരുകളിലൂടെയായിരുക്കും അവർ സ്നേഹം പ്രകടിപ്പിക്കുന്നത്- മോദി പറഞ്ഞു.

    രാജീവ് ഗാന്ധിക്കെതിരെ മോദി വിദ്വേഷ പരാമർശം നടത്തിയെങ്കിലും തനിക്ക് മോദിയോട് സ്നേഹം മാത്രമാണെന്ന് രാഹുൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ആരും ചോദ്യം ചെയ്യുന്നില്ലെന്നും മോദി പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങൾ പലപ്പോഴും ധാർമികതയുടെ പരിധി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
    Published by:Gowthamy GG
    First published: