• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

news18india
Updated: July 20, 2018, 10:26 AM IST
ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
news18india
Updated: July 20, 2018, 10:26 AM IST
ന്യൂഡല്‍ഹി  : പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ജനാധിപത്യ-ഭരണസംവിധാനത്തില്‍ ഇന്ന് സുപ്രധാനമായ ഒരു ദിനമാണ്. എന്റെ സഹപ്രവര്‍ത്തകര്‍ അവസരത്തിനൊത്തുയര്‍ന്ന് തര്‍ടസ്സങ്ങളൊന്നുമില്ലാതെ ക്രിയാത്മകവും സമഗ്രവുമായ ഒരു സംവാദത്തിനായി ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ജനങ്ങളോടും നമ്മുടെ ഭരണഘടനയോടുമാണ് ഇതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത്. ഇന്നത്തെ ദിവസം ജനങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.മോദി ട്വിറ്ററില്‍ കുറിച്ചു.

2003 നു ശേഷം ഇതാദ്യമായാണ് ലോക്സഭയില്‍ അവിശ്വാസപ്രമേയം വരുന്നത്.നിലവിലെ അംഗബലം അനുസരിച്ചു അവിശ്വാസ പ്രമേയത്തിന് ചര്‍ച്ചക്ക് അപ്പുറത്തേക്ക് ആയുസില്ല.സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും ചര്‍ച്ചയിലൂടെ സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കര്‍ഷക പ്രശ്നങ്ങള്‍, ദളിത് പ്രക്ഷോഭം, ആള്‍ക്കൂട്ടക്കൊല, സാമ്പത്തിക പ്രതിസന്ധി, വിദേശനയം തുടങ്ങിയ വിഷയങ്ങളാകും പ്രധനമായും ഉന്നയിക്കുക.
First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍