ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൊയ്ത ബിജെപിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനം അറിയിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി മോദി. 'താങ്ങളുടെ നല്ല വാക്കുകൾക്ക് ഞാൻ കൃതജ്ഞത അറിയിക്കുന്നു.. എല്ലായ്പ്പോഴും ഞാൻ പ്രാഥമിക പരിഗണന നൽകിയത് പ്രദേശങ്ങളിലെ വികസനത്തിനും സമാധാനത്തിനുമാണ്.. മോദി ട്വിറ്ററിൽ കുറിച്ചു.
Also Read-'നരേന്ദ്ര, മൈ ഫ്രണ്ട്, അഭിനന്ദനങ്ങൾ'; ഇസ്രായേലിൽ നിന്ന് പ്രധാനമന്ത്രിക്ക് എത്തിയ അഭിനന്ദനം ഇങ്ങനെ
സൗത്ത് ഏഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും സമ്പൽ സമൃദ്ധിക്കും മോദിയുമൊത്ത് ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം കാത്തിരിക്കുന്നുവെന്നായിരുന്നു അഭിനന്ദന സന്ദേശത്തിൽ ഇമ്രാൻ ഖാൻ കുറിച്ചത്. ഇതിന് മറുപടി കൂടി നൽകുകയായിരുന്നു മോദി.
Thank you PM @ImranKhanPTI.
I warmly express my gratitude for your good wishes. I have always given primacy to peace and development in our region. https://t.co/b01EjbcEAw
— Narendra Modi (@narendramodi) May 23, 2019
ചരിത്രവിജയം നേടി രണ്ടാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് മോദി. മുന്നൂറിലധികം സീറ്റുകൾ നേടി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷി കൂടിയാണ് ബിജെപി. ചൈനീസ് പ്രസിഡന്റ് സീ ചിൻപിംഗ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങി നിരവധി പ്രമുഖര്‍ നേരത്തെ തന്നെ മോദിക്ക് ആശംസയുമായി എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, എൽഡിഎഫ്, കേരളം, കോൺഗ്രസ്, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം