ന്യൂഡൽഹി: യു.എസ് ആസ്ഥാനമായുള്ള ഡാറ്റാ സ്ഥാപനം ലോക നേതാക്കൾക്കിടയിൽ നടത്തിയ സർവെയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉയർന്ന റേറ്റിംഗ് ഉയർത്താക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. കഴിവുള്ള നേതൃത്വത്തിന് ലഭിച്ച അംഗീകരമാണെന്നും എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്നും നഡ്ഡ പറഞ്ഞു. മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് നഡ്ഡ ട്വീറ്റ് ചെയ്യുകയും ബി.ജെ.പി ഇതേവിഷയം ഉയർത്തിക്കാട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. കഴിഞ്ഞ ആറു വർഷമായി പ്രധാനമന്ത്രിയുടെ ജനപ്രീതി തുടർച്ചയായി വർധിക്കുന്നത് അപൂർവമായ പ്രതിഭാസമാണന്നാണ് പ്രകാശ് ജാവദേദ്ക്കർ അഭിപ്രായപ്പെട്ടത്.
ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകൾ സ്ഥിരമായി നിരീക്ഷിക്കുന്ന അമേരിക്കൻ കമ്പനിയായ മോർണിംഗ് കൺസൾട്ട് ആണ് സർവെ ഫലം പുറത്തുവിട്ടത്. 75 ശതമാനം പേർ മോദിയെ അംഗീകരിച്ചപ്പോൾ 20 എതിർത്തു. 55 ശതമാനമാണ് സർവെയിൽ പ്രധാനമന്ത്രിയുടെ റേറ്റിംഗ്. ഇത് മറ്റ് ലോക നേതാക്കളെക്കാൾ ഉയർന്നതും.
കോവിഡ് പ്രതിസന്ധിയെ തരണം ചെയ്തും വിവിധ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്തതുമാണ് മോദിയെ ഏറ്റവും ജനപ്രിയമായ സർക്കാരിന്റെ തലവനായി മാറ്റിയതെന്ന് സർവേ പരാമർശിച്ച് നഡ്ഡട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തി രാജ്യത്ത് മാത്രമല്ല ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലോകനേതാക്കളിൽ ഒന്നാമതാണ് മോദിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
Also Read
'വാക്സിൻ ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കർശനമായി തുടരണം': നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, സർക്കാരിനോടുള്ള വിശ്വാസവും രാജ്യം ശരിയായ ദിശയിൽ പുരോഗമിക്കുന്നുവെന്ന വിശ്വാസവും ജനങ്ങൾക്കുണ്ട്. ഈ റേറ്റിംഗ് അദ്ദേഹത്തിന്റെ കഴിവുള്ള നേതൃത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യമാണെന്നും ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണെന്നും നഡ്ഡ പറഞ്ഞു.
മോർണിംഗ് കൺസൾട്ടിന്റെ സർവേ പ്രകാരം, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിന്റെ റേറ്റിംഗ് 24 ശതമാനമാണ്. ഇതിലും താഴെയാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ റേറ്റിംഗ്. മോദിയുടെ കഴിവിനുള്ള അംഗീകരാമാണ് ഈ റേറ്റിംഗ് എന്നാണ് ജാവദേക്കർ പറയുന്നത്. കോവിഡ് കാര്യക്ഷമമായി കൈകാര്യം ചെയ്തത് മോദിയുടെ പ്രശസ്തി വർധിപ്പിച്ചു. പ്രധാനമന്ത്രിക്ക് രാജ്യത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടെന്നും അതിനനുസരിച്ചാണ് അദ്ദേഹം പദ്ധതികൾ ആവിഷ്കരിക്കുന്നതായും ജാവദേദ്ക്കർ പറഞ്ഞു.
യുഎസ്, ഫ്രാൻസ്, ഓസ്ട്രേലിയ, ബ്രസീൽ എന്നിവയുൾപ്പെടെ 13 ജനാധിപത്യ രാഷ്ട്രത്തലവന്മാരുടെ പട്ടികയിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ടാമത്തെ നേതാവിനേക്കാൾ ഇരട്ടിയാണ് മോദിയുടെ അംഗീകാര റേറ്റിംഗ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.