ന്യഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് സൈന്യം തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിലായിരുന്നു മോദിയുടെ പരാമർശം. സർക്കാർ അധികാരത്തിൽ തിരിച്ചുവരുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ചു.
ആക്രമണം നടന്ന് നൂറു മണിക്കൂർ പോലും തികയും മുൻപ് അസൂത്രകർക്കും പിന്തുണച്ചവർക്കും എതിരെ സൈന്യം നടപടി എടുത്തു. രാജ്യത്തിന് യുദ്ധ സ്മാരകം ഇല്ലെന്ന് വേദനയോടെയാണ് അറിഞ്ഞത്. ഡൽഹിയിൽ നിർമ്മിച്ച യുദ്ധ സ്മാരകം നാളെ രാജ്യത്തിന് സമർപ്പിക്കും. ജവാന്മാരുടെ കുടുംബത്തെ അഭിവാദ്യം ചെയ്യുന്നതായും രാജ്യം അവർക്കൊപ്പം ആണെന്നും മോഡി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൻ കി ബാത്ത് റേഡിയോ പരിപാടി ഉണ്ടാവില്ല. മേയ് മാസത്തിലെ അവസാന ഞായറാഴ്ചയാകും ഇനി മൻ കി ബാത്ത്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ആത്മവിശ്വാസത്തോടെ തുടർന്നുള്ള വർഷങ്ങളിലും റേഡിയോയിലൂടെ ജനങ്ങളോട് സംസാരിക്കാൻ കഴിയുമെന്ന വിശ്വാസം മോദി പ്രകടിപ്പിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.