'ഹൗഡി മോദി' എന്നാണ് ഇ പരിപാടിയുടെ പേര്; പക്ഷേ മോദി ഒറ്റയ്ക്ക് ഒന്നുമല്ല: ഹൂസ്റ്റണിന്‍റെ മനസ് കവർന്ന് നരേന്ദ്ര മോദി

ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് ഒരു ഏകദേശരൂപം നൽകാനും 'ഹൗഡി മോദി' വേദിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചു.

news18
Updated: September 23, 2019, 12:35 AM IST
'ഹൗഡി മോദി' എന്നാണ് ഇ പരിപാടിയുടെ പേര്; പക്ഷേ മോദി ഒറ്റയ്ക്ക് ഒന്നുമല്ല: ഹൂസ്റ്റണിന്‍റെ മനസ് കവർന്ന് നരേന്ദ്ര മോദി
ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് ഒരു ഏകദേശരൂപം നൽകാനും 'ഹൗഡി മോദി' വേദിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചു.
  • News18
  • Last Updated: September 23, 2019, 12:35 AM IST
  • Share this:
ഹൂസ്റ്റൺ: 'ഹൗഡി മോദി' വേദിയിൽ ഹൂസ്റ്റണിന്‍റെ മനസ് കവർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'ഹൂസ്റ്റണിലെ ഇന്നത്തെ പരിപാടിയുടെ പേര് 'ഹൗഡി മോദി' എന്നാണ്. എന്നാൽ, മോദിക്ക് ഒറ്റയ്ക്ക് ഒന്നുമല്ല' - ഹൂസ്റ്റണിലെ അരലക്ഷത്തോളം വരുന്ന ഇന്ത്യക്കാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു. 130 കോടി ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് താൻ. നിങ്ങൾ എന്നോട്, 'ഹൗഡി മോദി എന്ന് ചോദിക്കുമ്പോൾ ഇന്ത്യയിൽ എല്ലാവർക്കും സുഖമെന്നാണ് താൻ മറുപടി പറയുകയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് ഒരു ഏകദേശരൂപം നൽകാനും 'ഹൗഡി മോദി' വേദിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചു. 'എല്ലാം നല്ലതാണ്' എന്ന വാചകം ഇന്ത്യയിലെ വ്യത്യസ്തഭാഷകളിൽ പറഞ്ഞാണ് ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് മോദി പരാമർശം നടത്തിയത്. ഗുജറാത്തി, ബംഗാളി, മറാത്തി, മലയാളം തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലാണ് മോദി ഇത് പറഞ്ഞത്. ട്രംപ് ഉൾപ്പെടെയുള്ളവർ വളരെ കൗതുകത്തോടെയായിരുന്നു മോദിയുടെ ഈ വാക്കുകൾ കേട്ടത്. "നാനാത്വത്തിലാണ് ഏകത്വം. ഈ നാനാത്വമാണ് ഊർജ്ജസ്വലമായ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തഃസത്ത" - പ്രധാനമന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ 60 വർഷത്തിനിടയിൽ ഭൂരിപക്ഷമുള്ള ഒരു സർക്കാർ കൂടുതൽ വോട്ട് ഷെയറോടു കൂടി അധികാരത്തിൽ വരുന്നത് ആദ്യമായാണ്. ലോക്സഭ തെരഞ്ഞെടുപ്പിനെ പരാമർശിച്ച് 'ഹൗഡി മോദി' വേദിയിൽ മോദി പറഞ്ഞു. വനിതാ വോട്ടർമാരെയും കന്നി വോട്ടർമാരെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

"ഞങ്ങൾ മത്സരിച്ചത് ഞങ്ങളോടു തന്നെയാണ്.. ഞങ്ങൾ വെല്ലുവിളിച്ചത് ഞങ്ങളെ തന്നെയാണ്. ഞങ്ങൾ ഞങ്ങളിൽ തന്നെയാണ് മാറ്റം വരുത്തുന്നത്. അതുകൊണ്ടാണ് ഞങ്ങൾ വികസനത്തിന്‍റെ പാതയിലായിരിക്കുന്നത്" - അദ്ദേഹം പറഞ്ഞു. മികച്ചതാണ് തങ്ങൾ ലക്ഷ്യം വെച്ചത്, എന്നാൽ ശ്രേഷ്ഠമായതാണ് തങ്ങൾക്ക് ലഭിച്ചതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

"ലോകത്ത് എവിടെയെങ്കിലും ഡാറ്റ എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിലയിൽ ലഭ്യമാണെങ്കിൽ അത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ഒരു ജിബി ഡാറ്റ 25 സെന്‍റിന് ലഭിക്കും. ഡിജിറ്റൽ ഇന്ത്യയുടെ കീഴിലാണ് ഇത് സാധ്യമായത്" - പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇ-ഗവേണൻസ് മുതൽ ഇൻകം ടാക്സ് റിട്ടേൺസ് വരെ ആളുകൾക്ക് ഡാറ്റ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതിനാലാണ് സാധ്യമാകുന്നത്.

ആർട്ടിക്കിൾ 370ന് യാത്രയയപ്പ് നൽകിയതാണ് ഇന്ത്യയുടെ മുമ്പിലുള്ള മറ്റൊരു വെല്ലുവിളി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് വികസനത്തിന്‍റെ ഗുണങ്ങൾ നിഷേധിച്ച 70 വർഷം പഴക്കമുള്ള നിയമത്തിനാണ് യാത്രയയപ്പ് നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനെതിരെ കടുത്ത വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. സ്വന്തം രാജ്യം കൈകാര്യം ചെയ്യാൻ കഴിയാത്തവരാണ് ആർട്ടിക്കിൾ 370 റദ്ദു ചെയ്തതിൽ ഏറ്റവും കൂടുതൽ അസ്വസ്ഥരായത്. ഭീകരവാദത്തിന്‍റെ വിളനിലമാണ് ആ രാജ്യം. 9/11ലെ യുഎസ് ആക്രമണത്തിലെയും 26/11ലെ മുംബൈ ആക്രമണത്തിലെയും പ്രതികൾ ഒരേ രാജ്യത്താണ് ഉള്ളതെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ട സമയമാണ് ഇപ്പോഴെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോർപ്പറേറ്റ് ടാക്സിൽ കുറവ് വരുത്താനുള്ള ഇന്ത്യയുടെ തീരുമാനം ലോകത്തെമ്പാടുമുള്ള വ്യവസായികൾക്ക് വളരെ നല്ല സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

ഹൂസ്റ്റണിലെ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപിനെയും കുടുംബത്തിനെയും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു.

First published: September 23, 2019, 12:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading