• HOME
 • »
 • NEWS
 • »
 • india
 • »
 • ശ്രീലങ്കൻ ഭീകരാക്രമണം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ശ്രീലങ്കൻ ഭീകരാക്രമണം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

അഭിനന്ദനെ വിട്ടു നൽകിയില്ലെങ്കിൽ പാകിസ്ഥാന് അത് മരണരാത്രിയായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്..

MODI

MODI

 • News18
 • Last Updated :
 • Share this:
  ന്യൂ‍ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീലങ്കൻ ഭീകരാക്രമണവും ആയുധമാക്കി മോദി.മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസിനെ കടന്നാക്രമിക്കാനാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളും പ്രധാനമന്ത്രി ആയുധമാക്കിയത്. താൻ അധികാരത്തിലെത്തിയ 2014 ന് മുൻപ് ഇന്ത്യയുടെ അവസ്ഥയും ശ്രീലങ്കയുടെതിന് സമാനമായിരുന്നു എന്നായിരുന്നു വിമർശനം.

  'കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ബോംബ് സ്ഫോടനങ്ങൾ അരങ്ങേറി. ഈസ്റ്റർ ദിനത്തിൽ തന്നെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ ദൈവത്തോട് പ്രാർഥിക്കുന്നതിനിടെയാണ് അവർക്ക് ജീവൻ നഷ്ടപ്പെട്ടത്'.. എന്നു പറഞ്ഞ മോദി 2014 ന് മുൻപ് ഇന്ത്യയിലെ അവസ്ഥ ഇങ്ങനെയായിരുന്നില്ലേ എന്ന ചോദ്യമാണ് ജനക്കൂട്ടത്തിന് നേരെ ഉന്നയിച്ചത്.

  Also Read-Sri Lanka Terror Attack:ഇന്ത്യ മുന്നറിയിപ്പ് നൽകി; ജാഗ്രത പുലർത്തിയില്ല: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

  2014 ന് മുൻപ് എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥ. ഓരോ ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണിൽ സ്ഫോടനം ഉണ്ടാകും.. പുനെയിലും മുംബൈയിലും ഗുജറാത്തിലും നടന്ന ഭീകരാക്രമണങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വലിയ അനുഭവസമ്പത്ത് ഉണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അനുശോചന യോഗങ്ങൾ കൂടി മുതലക്കണ്ണീർ ഒഴുക്കുകയോ ലോകം ചുറ്റി നടന്ന് പാകിസ്ഥാനെപ്പറ്റി പറഞ്ഞ് കരയുകയോ ചെയ്യുകയാണ് പതിവ്.. എന്നാൽ താൻ പ്രധാനമന്ത്രി ആയ ശേഷം ആ അവസ്ഥയ്ക്ക് മാറ്റം വന്നതെന്നും മോദി വ്യക്തമാക്കി.

  Also Read-'കാണാതായ' രാഹുൽ ഗാന്ധി എംപിക്ക് വിട നല്‍കു : അമേഠിയിൽ വോട്ടഭ്യർഥിച്ച് സ്മൃതി ഇറാനി

  ' ഈ കാവൽക്കാരൻ അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രം തന്നെ നമ്മൾ ആക്രമിച്ചു.. അതിന്റെ ഫലമായി ജമ്മു കാശ്മീരിലെ ചില ജില്ലകളിൽ മാത്രമായി തീവ്രവാദം ഒതുങ്ങി.. ഇന്ത്യൻ സേനയാൽ ഇത്തരം ആളുകൾ കൊല്ലപ്പെടാത്ത ഒരു ദിവസും ഉണ്ടായിട്ടില്ലെ'ന്നും മോദി പറഞ്ഞു.

  ദേശീയ സുരക്ഷയിൽ ഊന്നിയുള്ള പ്രചാരണമാണ് ബിജെപിയും നരേന്ദ്ര മോദിയും നടത്തുന്നത്. പുല്‍വാമ ആക്രമണത്തിൻ‍‍റെ പശ്ചാത്തലത്തിൽ ബിജെപി കരുത്തുറ്റതും നിർണായകവുമായ ഒരു നേതൃത്വം ആണെന്ന പ്രതിച്ഛായ സ‍ൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. നേരത്തെയും പല തെരഞ്ഞെടുപ്പ് റാലികളിലും പുൽവാമ ആക്രമണം പ്രധാനമന്ത്രി വിഷയമാക്കിയിരുന്നു. വിംഗ് കമാന്‍ഡർ അഭിനന്ദന്‍ വർത്തമാനെ പിടികൂടിയപ്പോൾ തന്നെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് മോദി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. അഭിനന്ദനെ വിട്ടു നൽകിയില്ലെങ്കിൽ പാകിസ്ഥാന് അത് മരണരാത്രിയായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്..

  പുൽവാമ ആക്രമണത്തിന് മറുപടി നൽകുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും മോദി പറയുന്നുണ്ട്.മുംബൈയിലെ 26/11 ആക്രമണത്തിന് ശേഷം മന്‍മോഹൻ സിംഗ് സർക്കാർ ചെയ്തത് പോലെ ഞാനും വെറുതെ ഇരിക്കുമെന്നാണോ എല്ലാവരും പ്രതീക്ഷിച്ചത്. അങ്ങനെ ഞാൻ ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ എനിക്ക് മാപ്പു നൽകുമായിരുന്നോ ? എന്ന ചോദ്യമായിരുന്നു മോദി ഉന്നയിച്ചത്.

  First published: