മൻ കീ ബാത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറയാത്തത് എന്തുകൊണ്ട്?
മൻ കീ ബാത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറയാത്തത് എന്തുകൊണ്ട്?
പ്രധാനമന്ത്രി നരേന്ദ്ര മോദി
Last Updated :
Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്ത് 50 എപ്പിസോഡ് പിന്നിട്ടിരിക്കുന്നു. ഇന്നു രാവിലെ സംപ്രേക്ഷണം ചെയ്ത അമ്പതാം എപ്പിസോഡിൽ, മൻ കീ ബാത്തിൽ രാഷ്ട്രീയം പറയാത്തതിന്റെ കാരണം പ്രധാനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു. ആദ്യ എപ്പിസോഡിന് മുമ്പ് തന്നെ ഈ പരിപാടി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മോദി വരും പോകും, പക്ഷേ രാഷ്ട്രമാണ് എപ്പോഴും ആദ്യം വരുന്നത്. 130 കോടി ജനങ്ങളുടെ അനുഭവങ്ങളാണ് പരിപാടിയിലൂടെ പങ്കുവെക്കാനാകുന്നത്. ഇതിന് ഉദാഹരണമായി 1998ൽ ഹിമാചലിൽ പാർട്ടി പരിപാടിക്ക് പോയപ്പോഴുള്ള അനുഭവവും പ്രധാനമന്ത്രി പങ്കുവെച്ചു. അന്ന് ഒരു ചായക്കടക്കാരനുമായി സംസാരിച്ചപ്പോൾ, പൊഖ്റാൻ ആണവപരീക്ഷണ വാർത്ത ആദ്യമായി റേഡിയോയിൽ കേട്ടപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹികവും ദേശീയവും അന്തർദേശീയവുമായി നിരവധി കാര്യങ്ങൾ ഇതിനോടകം മൻ കീ ബാത്തിലൂടെ ചർച്ചയായി. കൂടാതെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, പരീക്ഷാ സമ്മർദ്ദം ഒഴിവാക്കുന്നത്, കാലാവസ്ഥാ വ്യതിയാനം, മരുന്നുകളുടെ ദുരുപയോഗം എന്നിങ്ങനെ വിവിധ വിഷയങ്ങളും മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി പ്രതിപാദിച്ചു. 2014 ഒക്ടോബറിലെ ആദ്യ എപ്പിസോഡിൽ എല്ലാവരും ഒരു ഖാദി ഉത്പന്നങ്ങളെങ്കിലും വാങ്ങാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് പാവപ്പെട്ട നെയ്ത്തുകാരെ സഹായിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തശേഷം ഖാദി ഉത്പന്നങ്ങളുടെ വിൽപന 120 ശതമാനം ഉയർന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എല്ലാ മാസത്തെയും അവസാന ഞായറാഴ്ചയാണ് മൻ കീ ബാത്ത് ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും സംപ്രേക്ഷണം ചെയ്യുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.