• HOME
  • »
  • NEWS
  • »
  • india
  • »
  • ട്വിറ്റർ ഹാഷ്ടാഗുകളിലും 'സൂപ്പർ പവറായി' മോദിയുടെ അഭിസംബോധന

ട്വിറ്റർ ഹാഷ്ടാഗുകളിലും 'സൂപ്പർ പവറായി' മോദിയുടെ അഭിസംബോധന

PM Modi address to nation hashtags trending on Twitter | Ashwin മാത്രമാണ് ഈ വിഷയത്തിന് പുറത്തുള്ള ഒരേയൊരു ട്രെൻഡിങ് വാക്ക്

modi speech

modi speech

  • Last Updated :
  • Share this:
    രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ട്വിറ്ററിൽ ട്രെൻഡിങ് ഹാഷ്ടാഗുകളായി നിറയുന്നു. #MissionShakti, #PMAddressToNation, #ASAT, #PMModi, #SpacePower എന്നീ ഹാഷ്ടാഗുകൾ ട്രെൻഡിങ് ആവുമ്പോൾ, Russia and China, DRDO, Pakistan എന്നിവ സെർച്ച് വേർഡുകളായി മുന്നിലുണ്ട്. ഇതിനിടയിൽ Ashwin മാത്രമാണ് ഈ വിഷയത്തിന് പുറത്തുള്ള ഒരേയൊരു ട്രെൻഡിങ് വാക്ക്.

    ഉപഗ്രഹങ്ങളെ വരെ തകര്‍ക്കാനുള്ള മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ ബഹിരാകാശ സൂപ്പര്‍ ലീഗിൽ ഇടം നേടിയെന്നാണ് രാജയത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന ഉപഗ്രഹത്തെ മിസൈല്‍ കൊണ്ടു തകര്‍ത്ത് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ചൈനയ്ക്കും അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ശത്രുരാജ്യം ഇന്ത്യയെ നിരീക്ഷിക്കുന്നെന്നു തോന്നിയാല്‍ നിമിഷനേരംകൊണ്ട് ആ ഉപഗ്രഹത്തെ തകര്‍ക്കാന്‍ കഴിയുന്നതാണ് മിഷന്‍ ശക്തി മിസൈല്‍ സംവിധാനം. ബഹിരാകാശത്ത് സഞ്ചരിച്ചികൊണ്ടിരുന്ന ഉപഗ്രഹത്തെ തകര്‍ത്താണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
    First published: