മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലിറങ്ങുന്ന ബയോപികിനെ പരിഹസിച്ച് കോൺഗ്രസ് അംഗം ഊർമിള മദോന്ദ്കർ. തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാൻ പരാജയപ്പെട്ട മോദിയുടെ പേരിൽ ഒരു കോമഡി ചിത്രമാണ് ഇറങ്ങേണ്ടതെന്നായിരുന്നു പരിഹാസം.
'മോദിയുടെ ബയോപിക് 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പേരിലുളള ഒരു തമാശ മാത്രമാണ്. മറ്റെന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നതില് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ചിത്രം. അദ്ദേഹത്തിന്റെ പേരിലിറങ്ങിയ ചിത്രം രാജ്യത്തെ ജനാധിപത്യം, ദാരിദ്രം, നാനത്വം എന്നിവയ്ക്കെതിരെയുള്ള പരിഹാസവും ഇവയെ മോശമാക്കി ചിത്രീകരിക്കുന്നതുമാണ്' എന്നായിരുന്നു ഊർമിളയുടെ വാക്കുകൾ.
'ഇത്തരത്തിലുള്ള ഒരു ചിത്രത്തിന് പകരം മോദിയുടെ നിറവേറ്റാത്ത വാഗ്ദാനങ്ങളുടെ പേരിൽ ഒരു കോമഡി ചിത്രമായിരുന്നു ഇറക്കേണ്ടിയിരുന്നതെ'ന്നും മുംബൈ നോർത്തിൽ നിന്നുള്ള കോൺഗ്ര് സ്ഥാനാര്‍ഥി കൂടിയായ താരം കൂട്ടിച്ചേർത്തു.
വിവേക് ഒബ്രോയി കേന്ദ്ര കഥാപാത്രമായെത്തുന്ന മോദി ഏപ്രില്‍ 11 ന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ആയതിനാൽ ചിത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.