• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

news18india
Updated: August 15, 2018, 2:48 PM IST
ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം
news18india
Updated: August 15, 2018, 2:48 PM IST
ന്യൂഡൽഹി: 72ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 50 കോടി ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് സെപ്റ്റംബർ 25ന് തുടക്കം കുറിക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

സർക്കാർ നടപ്പാക്കിയ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ അടുത്ത മൂന്ന് പതിറ്റാണ്ട് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാക്കുമെന്നും മോദി വ്യക്തമാക്കി. ജിഎസ്ടി ഉൾപ്പെടെയുള്ള ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർത്തെഴുന്നേറ്റെന്നും മോദി പറഞ്ഞു

മഴക്കെടുതി അനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് പറഞ്ഞ മോദി 2022ൽ ഇന്ത്യൻ പൗരനെ ദേശീയപതാകയുമായി ബഹിരാകാശത്തേക്ക് അയക്കുമെന്നും പറഞ്ഞു. രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയത്.

സർക്കാർ കാലാവധി പൂർത്തിയാക്കാൻ ഇരിക്കെയുള്ള അവസാന സ്വാതന്ത്ര ദിന പ്രസംഗമായിരുന്നു ഇത്. നാലു വർഷത്തെ പ്രവർത്തനങ്ങൾ മോദി അക്കമിട്ടു നിരത്തി. വൈദ്യുതീകരണം, ശൗചാലയ നിർമ്മാണം എന്നിവയിൽ നാലു വർഷം കൊണ്ട് രാജ്യം ഏറെ മുന്നോട്ടു പോയെന്ന് മോദി പറഞ്ഞു. 2013ലെത് പോലെയായിരുന്നെങ്കിൽ ഇതിനൊക്കെ നൂറ്റാണ്ടുകൾ വേണ്ടിവരുമായിരുന്നുവെന്നും മോദി പറഞ്ഞു.

50 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ദീൻദയാൽ ഉപാധ്യായയുടെ ജന്മ ദിനമായ സെപ്റ്റംബർ 25ന് ഇത് ആരംഭിക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം.
Loading...
75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ൽ ഗഗൻയാനിലൂടെ ബഹിരാകാശത്ത് ഇന്ത്യയിൽ നിന്നൊരാളെ എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സായുധ സേനയിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകി തുല്യത ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

മുസ്‌ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുത്തലാഖ് ഇല്ലാതാക്കിയത് പോലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മോദി പറഞ്ഞു. ഭരണ നേട്ടങ്ങൾ വ്യക്തമായി എണ്ണിപ്പറഞ്ഞു കൊണ്ട് 2019ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മോദി സംസാരിച്ചത്.

നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ആൾക്കൂട്ട ആക്രമണങ്ങളെപ്പറ്റി പ്രസംഗത്തിൽ പ്രത്യേകം പരാമര്‍ശിച്ചില്ല. കൂടാതെ തൊഴിലില്ലായ്മയെ കുറിച്ചും മോദി നേരിട്ടൊന്നും പറഞ്ഞില്ല അതേസമയം മുൻവർഷങ്ങളിലെ അതേ പ്രസംഗമാണ് മോദി ആവർത്തിച്ചതെന്നും രാഷ്ട്രീയ പ്രസംഗമായി ഇത് തരംതാണുവെന്നും കോൺഗ്രസ് ആരോപിച്ചു.
First published: August 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍