• HOME
 • »
 • NEWS
 • »
 • india
 • »
 • കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA

കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA

ബിഹാറിലെ സി പി ഐയുടെ മുൻനിര നേതാവാണ് കനയ്യ കുമാർ. എന്നാൽ, കഴിഞ്ഞയിടെ പാർട്ടി കനയ്യയെ ശാസിച്ചിരുന്നു.

kanaya kumar, Muhsin

kanaya kumar, Muhsin

 • News18
 • Last Updated :
 • Share this:
  പട്ടാമ്പി: വിദ്യാർത്ഥി സമരങ്ങളിലൂടെ ശ്രദ്ധേയനായ സി പി ഐ നേതാവ് കനയ്യ കുമാർ ജെ ഡി യുവിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് മുഹമ്മദ് മുഹ്സിൻ എം എൽ എ. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഹ്സിന്റെ സഹപാഠി ആയിരുന്നു കനയ്യകുമാർ. കഴിഞ്ഞ ദിവസം ആയിരുന്നു കനയ്യ കുമാർ ജെ ഡി യുവിലേക്ക് പോകുകയാണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.

  ബിഹാറിലെ ജെ ഡി യു മന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. കനയ്യ കുമാർ ജെ ഡി യുവിൽ ചേരുന്നുവെന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾ നൽകിയിരുന്നു.
  എന്നാൽ, ഇത്തരം വ്യാജ വാർത്തകളോട് ഒന്നും പറയാനില്ലെന്ന് ആയിരുന്നു മുഹമ്മദ് മുഹ്സിന്റെ പ്രതികരണം. സ്വന്തം പ്രദേശത്തെ ജനകീയ പ്രശ്നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിനായി ആണ് കനയ്യ കുമാർ മന്ത്രിയെ സന്ദർശിച്ചത്. എന്നാൽ, മന്ത്രിയെ കണ്ട ഈ സംഭവം വളച്ചൊടിച്ച് വാർത്ത ആക്കുകയായിരുന്നെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.

  ബിഹാറിലെ സി പി ഐയുടെ മുൻനിര നേതാവാണ് കനയ്യ കുമാർ. എന്നാൽ, കഴിഞ്ഞയിടെ പാർട്ടി കനയ്യയെ ശാസിച്ചിരുന്നു. പാട്നയിലെ പാർട്ടി ആസ്ഥാനത്ത് സി പി ഐ പ്രവർത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ആയിരുന്നു ശാസന.
  ഇതിനു പിന്നാലെ ആയിരുന്നു ജെ ഡി യു നേതാവും ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വലം കൈയുമായ അശോക് ചൗധരിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തി.
  You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]
  കൂടിക്കാഴ്ചയ്ക്ക് പിറകെ ആയിരുന്നു കനയ്യ കുമാർ ജെ ഡി യുവിലേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങൾ ഉടലെടുത്തു.ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിലാണ് കനയ്യ കുമാർ ദേശീയ ശ്രദ്ധയാകർഷിച്ചത്. നിലവിൽ സി പി ഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. പാർട്ടി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ.

  അദ്ദേഹത്തിന്റെ അനുയായികൾ സി പി ഐ പട്ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തതും ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

  അശോക് ചൗധരിയെയാണ് മറ്റു പാർട്ടികളിൽ നിന്ന് നേതാക്കളെയും എം എൽ എമാരെയും അടർത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്നത്. അടുത്തിടെ ബി എസ് പിയുടെ ഏക എം എൽ എയെയും ഒരു സ്വതന്ത്ര എം എൽ എയെയും ജെ ഡി യു പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തിൽ മന്ത്രിമാരാക്കി.

  കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ ഡി യുവിന്റെ ‘അച്ചടക്കമുള്ള നേതാവായി’ മാറാൻ തയ്യാറാണെങ്കിൽ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ ഡി യു വക്താവ് അജയ് അലോക് പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദസന്ദർശനം മാത്രമാണെന്നും ഇരുവരുടെയും അടുത്തവൃത്തങ്ങൾ അറിയിച്ചു. സി പി ഐ നിതീഷ് കുമാറിന്റെ ശക്തരായ വിമർശകരായി തുടരുമ്പോഴും കനയ്യ കുമാർ നിതീഷ് കുമാറിനോട് മൃദുസമീപനമാണ് പുലർത്തിയിരുന്നത്.
  Published by:Joys Joy
  First published: