• HOME
  • »
  • NEWS
  • »
  • india
  • »
  • CPM | ബംഗാളിലെ സിപിഎമ്മിനെ ഇനി മുഹമ്മദ് സലിം നയിക്കും; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ബംഗാളിലെ ആദ്യ സംസ്ഥാന സെക്രട്ടറി

CPM | ബംഗാളിലെ സിപിഎമ്മിനെ ഇനി മുഹമ്മദ് സലിം നയിക്കും; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ബംഗാളിലെ ആദ്യ സംസ്ഥാന സെക്രട്ടറി

ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 

  • Share this:
    സി.പി.എം ബംഗാള്‍ (CPM Bengal) സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ (Mohammad Salim) തിരഞ്ഞെടുത്തു. 1964 ശേഷം ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ബംഗാളില്‍ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുന്നത്.  കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ 79 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതില്‍ 15 വനിതകളും 14 പുതുമുഖങ്ങളുമുണ്ട്. സുര്യകാന്ത മിശ്രയുടെ പിന്‍ഗാമിയായാണു മുഹമ്മദ് സലിം ബംഗാളിലെ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. ലോക്സഭാ, രാജ്യസഭാ അംഗമായിരുന്ന മുഹമ്മദ് സലിം ബംഗാള്‍ ന്യൂനപക്ഷ വികസന, സാങ്കേതിക വിദ്യാഭ്യാസമന്ത്രിയായിരുന്നു.

    സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റിയംഗമായും ഇനി തുടരില്ലെന്ന് സൂര്യകാന്ത മിശ്ര സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീം എത്തുന്നത്.  പ്രധാന സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കണമെന്നും സൂര്യകാന്ത മിശ്ര നിര്‍ദേശിച്ചിരുന്നു. ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.  ഒടുവില്‍ ബംഗാള്‍ ഘടകത്തിന്‍റെ അമരത്തേക്ക് ബ്രാഹ്മണ മുഖത്തേക്കാള്‍ യോജിക്കുന്നത് ന്യൂനപക്ഷ അംഗമായ സലീമിന്‍റെ മുഖമാണെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു.

    അതിനിടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വേണ്ടത്ര നീക്കങ്ങൾ സംഘടിപ്പിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന്  ജില്ലാ നേതാക്കൾ വിമർശിച്ചു. പശ്ചിമ ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തിയ ഇടതുമുന്നണിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.
    Published by:Arun krishna
    First published: