• HOME
  • »
  • NEWS
  • »
  • india
  • »
  • MOHAN BHAGWAT RSS CHIEF APPEALS TO MUSLIM INTELLECTUALS TO OPPOSE AND CONDEMN ACTS OF TERRORISM NAV

വിവേകമുള്ള മുസ്‌ലിം നേതാക്കളെല്ലാം തീവ്രവാദത്തെ എതിർക്കണം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

പൂനെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷൻ എന്ന സംഘടന മുംബൈയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസ് തലവന്റെ പ്രസ്താവന

RSS Chief Mohan Bhagwat (File photo)

RSS Chief Mohan Bhagwat (File photo)

  • Share this:
    ഇന്ത്യയിലെ മുസ്‌ലിം നേതാക്കൾ മതമൗലികവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ സ്വയം സേവക സംഘം (RSS) തലവൻ മോഹന്‍ ഭാഗവത് രംഗത്തെത്തി. “ഇസ്‌ലാം ഭാരതത്തിലെത്തിയത് പടയോട്ടത്തിലൂടെയാണ്. ഇതൊരു ചരിത്രപരമായ വസ്തുതയാണ്. ഇത് ഇങ്ങനെ തന്നെ പറയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിവേകമുള്ള മുസ്‌ലിം നേതാക്കൾ എല്ലാവരും തീവ്രവാദത്തെ ഏതിർക്കേണ്ടതുണ്ട്. മതഭ്രാന്തർക്കെതിരെ അവർ ശക്തമായി സംസാരിക്കണം. ഏറെ ക്ഷമയും വലിയ പരിശ്രമവും വേണ്ട കാര്യമാണിത്. നമുക്കെല്ലാവർക്കും വലിയ, നീണ്ട ഒരു പരീക്ഷണമാവുമാണിത്. എത്ര പെട്ടെന്ന് ഇത് തുടങ്ങുന്നുവോ അത്ര കണ്ട് നഷ്ടങ്ങൾ കുറയും,” ഭാഗവത് പറഞ്ഞു.

    പൂനെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷൻ എന്ന സംഘടന മുംബൈയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസ് തലവന്റെ പ്രസ്താവന. കശ്മീരി വിദ്യാർത്ഥികളും, വിരമിച്ച പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും, ആർഎസ്എസ് അഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.

    അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഭരണം പിടിച്ചടക്കിയതിന് പിന്നാലെ മുസ്‌ലിംകൾ ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് മുസ്‌ലിം സമൂഹത്തിനകത്ത് തന്നെ വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഭാഗവതിന്റെ പ്രസ്താവന വരുന്നത്. കഴിഞ്ഞ ആഴ്ച കവിയും ഗാന രചിയിതാവുമായ ജാവേദ് അക്തർ ആർഎസ്എസിനെ താലിബാനുമായി താരതമ്യപ്പെടുത്തി സംസാരിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മുംബൈയിലെ ബിജെപി നേതാക്കൾ അക്തർ മാപ്പു പറയണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

    ‘രാജ്യം ആദ്യം, എല്ലാത്തിനും മുകളിൽ രാജ്യം’ എന്നായിരുന്നു മുംബൈയിൽ നടന്ന പരിപാടിയുടെ പ്രമേയം. പരിപാടിയിൽ പ്രസംഗിച്ച കശ്മീർ സർവ്വകലാശാല ചാൻസലർ ലെഫ്. ജെനറൽ (റിട്ട) സയ്യിദ് അതാ ഹസ്നൈൻ പറഞ്ഞത് പരിപാടി വളരെ മുൻപ് തന്നെ നടത്താൻ തീരുമാനിച്ചതാണെന്നും അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവ വികാസങ്ങൾ യാദൃശ്ചിതമായി വന്നതാണെന്നുമാണ്.

    “ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിംകളും ഒരേ വംശപരമ്പരയിൽ നിന്നാണ് വരുന്നത്. ഞങ്ങളുടെ കാഴ്ച്ചപ്പാടിൽ ഹിന്ദു എന്നാൽ മാതൃരാജ്യം എന്നാണ് അർത്ഥം. മുൻ കാലങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച് സംസ്കാരമാണിത്. ഹിന്ദു എന്ന വാക്കിൽ മതം, ഭാഷ, സമുദായം എന്നീ അതിരുകൾക്കപ്പുറം ഉള്ള ആളുകൾ പെടുന്നു. എല്ലാവരും ഹിന്ദുക്കളാണ്. അതുകൊണ്ട് എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളായാണ് ഞങ്ങൾ കാണുന്നത്, …” ഭാഗവത് പറയുന്നു. അദ്ദേഹം പലപ്പോഴും ഈ ആശയത്തിന് ഊന്നൽ നൽകി കൊണ്ട് സംസാരിക്കാറുണ്ട്.

    കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയിൽ പങ്കെടുത്തിരുന്നു. വൈവിധ്യത്തെയും ബഹുസ്വരതയും മാനിക്കേണ്ടതിന്റെ പ്രാധ്യാന്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
    Published by:Naveen
    First published:
    )}