• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനിയുടെ മരണം; പരിശീലകനെതിരെ കേസ്

News18 Malayalam
Updated: July 13, 2018, 6:49 PM IST
മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനിയുടെ മരണം; പരിശീലകനെതിരെ കേസ്
News18 Malayalam
Updated: July 13, 2018, 6:49 PM IST
കോയമ്പത്തൂര്‍: മോക്ഡ്രില്ലിനിടെ പെണ്‍കുട്ടി കോളജ് കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ പരിശീലകന്‍ പ്രതിക്കൂട്ടില്‍.

മതിയായ പരിശീലനം ലഭിക്കാത്തയാളാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കലൈമഗള്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ ലോകേശ്വരിയാണ് മരിച്ചത്. അറുമുഖമായിരുന്നു പരിശീലകന്‍.

സംഭവത്തില്‍ അറുമുഖത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദേശീയ ദുരന്ത നിവാരണ സംഘത്തിലെ അംഗമല്ലെന്നും മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തല്‍. മോക്ഡ്രില്ലിനിടെ രണ്ടാം നിലയുടെ സണ്‍ഷെയ്ഡില്‍ നിന്ന് പെണ്‍കുട്ടിയോട് പരിശീലകന്‍ ചാടാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഭയപ്പെട്ട് ഇതിനു തയാറാകാത്ത പെണ്‍കുട്ടിയെ താഴേയ്ക്ക് തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ഈ വീഴ്ചയ്ക്കിടെ ബാലന്‍സ് തെറ്റിയ പെണ്‍കുട്ടി താഴെത്തെ നിലയിലെ സണ്‍ഷെയ്ഡില്‍ ഇടിച്ചാണ് വീണത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ലോകേശ്വരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...