• HOME
  • »
  • NEWS
  • »
  • india
  • »
  • MONKEYS STEAL MONEY FROM MAN RETURNS IT AFTER AN HOURS STRUGGLE

കുരങ്ങന്മാർ ഒരു കെട്ട് അഞ്ഞൂറിന്‍റെ നോട്ട് 'മോഷ്ടിച്ചോടി' ; തിരികെ ലഭിച്ചത് ഒരുമണിക്കൂർ പരിശ്രമത്തിനൊടുവിൽ

പണം കയ്യിൽ കിട്ടിയ കുരങ്ങ് അത് വാരി വിതറാൻ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാൻ ആളുകൾ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീൻ ഒടുവിൽ പ്രദേശവാസികളുടെ സഹായം തേടി.

പണം കയ്യിൽ കിട്ടിയ കുരങ്ങ് അത് വാരി വിതറാൻ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാൻ ആളുകൾ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീൻ ഒടുവിൽ പ്രദേശവാസികളുടെ സഹായം തേടി.

പണം കയ്യിൽ കിട്ടിയ കുരങ്ങ് അത് വാരി വിതറാൻ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാൻ ആളുകൾ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീൻ ഒടുവിൽ പ്രദേശവാസികളുടെ സഹായം തേടി.

  • Share this:
    ലക്നൗ: മരച്ചുവട്ടിലിരുന്ന് പണമെണ്ണുകയായിരുന്ന ആളുടെ കയ്യിൽ നിന്നും അഞ്ഞൂറിന്‍റെ ഒരു കെട്ട് നോട്ടും തട്ടിപ്പറിച്ചോടി കുരങ്ങുകൾ. ഉത്തർപ്രദേശിലെ സീതാപുരിലാണ് 'വ്യത്യസ്തമായ' മോഷണം നടന്നത്. ഖൈരാബാദ് സ്വദേശിയായ ഭഗ്വന്ദീന്‍ എന്നയാളെയാണ് കുരങ്ങുകൾ 'കൊള്ളയടിച്ചത്'. മകന്‍റെ ചികിത്സാ ആവശ്യത്തിനായി സ്വന്തം ഭൂമി വിറ്റ് ലഭിച്ച തുകയിൽ നിന്നാണ് ഒരു വിഹിതം കുരങ്ങുകൾ കൊണ്ടു പോയത്. ‌

    Also Read-കുരങ്ങുകളുടെ ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ സ്ത്രീ മരിച്ചു

    കഴിഞ്ഞ ദിവസമാണ് സംഭവം. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫീസിൽ രേഖകൾ രജിസ്റ്റർ ചെയ്ത് അഡ്വാൻസ് ലഭിച്ച തുക എണ്ണിത്തിട്ടപ്പെടുത്തുന്ന സമയത്താണ് സംഭവം. നാലുലക്ഷം രൂപയായിരുന്നു അഡ്വാൻസായി ലഭിച്ചത്. ഈ തുക എണ്ണുന്നതിനായി ഓഫീസ് പരിധിക്കുള്ളിലെ തന്നെ ഒരു മരച്ചുവടാണ് അറുപതുകാരനായ ഭഗ്വന്ദീൻ തെരഞ്ഞെടുത്തത്. പണം എണ്ണുന്നതിനിടെ മരത്തിൽ നിന്നും ചാടിയെത്തിയ ഒരു കുരങ്ങൻ ഇയാളുടെ പക്കൽ നിന്നും ഒരു കെട്ട് നോട്ട് തട്ടിപ്പറിച്ചോടുകയായിരുന്നു.

    Also Read-കാണാതെ പോയ ഫോൺ തിരികെ കിട്ടിയപ്പോൾ നിറയെ കുരങ്ങന്മാർ പകർത്തിയ സെൽഫികളും വീഡിയോകളും

    ഒന്നു തടയാൻ പോലും ആകുന്നതിന് മുമ്പ് അതിവേഗത്തിലായിരുന്നു എല്ലാം. പണം കയ്യിൽ കിട്ടിയ കുരങ്ങ് അത് വാരി വിതറാൻ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാൻ ആളുകൾ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീൻ ഒടുവിൽ പ്രദേശവാസികളുടെ സഹായം തേടി. ഇവരെത്തി പഴങ്ങളും മറ്റും കാട്ടി കുരങ്ങനെ ആകർഷിച്ച് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ കുരങ്ങന്‍റെ കയ്യിൽ നിന്നും പണം തിരികെയെടുക്കുകയായിരുന്നു.



    എന്നാൽ ഇതിനിടെ ഏഴായിരത്തോളം രൂപയുടെ നോട്ടുകൾ കുരങ്ങ് നശിപ്പിച്ചിരുന്നു. എങ്കിലും ബാക്കി പണം തിരികെ കിട്ടിയ സമാധാനത്തിലായിരുന്നു ഭഗ്വന്ദീൻ. തന്‍റെ സഹായത്തിനെത്തിയ ആളുകൾക്ക് നന്ദിയും അറിയിച്ചാണ് ഇയാൾ മടങ്ങിയത്.
    Published by:Asha Sulfiker
    First published:
    )}