'കോൺഗ്രസിന് ദിശാബോധം നഷ്ടമായി' ; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പിന്തുണച്ച് ഭൂപീന്ദർ ഹൂഡ

ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഹൂഡയുടെ പ്രസ്താവന

news18
Updated: August 18, 2019, 5:40 PM IST
'കോൺഗ്രസിന് ദിശാബോധം നഷ്ടമായി' ; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പിന്തുണച്ച് ഭൂപീന്ദർ ഹൂഡ
ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഹൂഡയുടെ പ്രസ്താവന
  • News18
  • Last Updated: August 18, 2019, 5:40 PM IST
  • Share this:
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ദേശസ്നേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും കോൺഗ്രസിന് ദിശാബോധം നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു. ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഹൂഡയുടെ പ്രസ്താവന. റോത്തക്കില്‍ ഹൂഡയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിക്കിടെയാണ് കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. അതേസമയം, ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനം റാലിക്ക് ശേഷം അറിയാമെന്ന് ഹൂഡ പ്രതികരിച്ചു.

ഹൂഡ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കണ്ടതിന് ശേഷമാണ് റാലിയുമായി മുന്നോട്ട് പോയത്. ഹൂഡയെ പിന്തുണക്കുന്ന പന്ത്രണ്ട് എംഎല്‍എമാരാണ് റാലിക്ക് നേതൃത്വം കൊടുക്കുന്നത്. ബിജെപിക്കെതിരായ റാലിയെന്നാണ് പ്രഖ്യപിച്ചിരിക്കുന്നതെങ്കിലും ഹൂഡ വിരുദ്ധരായ നേതാക്കളെയൊന്നും റാലിക്ക് ക്ഷണിച്ചിട്ടില്ല. പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍, എ ഐ സി സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രതിപക്ഷ നേതാവ് കിരണ്‍ ചൗധരി ഉള്‍പ്പെടെയുള്ളവരാണ് മറുപക്ഷത്ത്. ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇതിനോട് താത്പര്യമില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.നിലവില്‍ എന്‍.സി.പിയിലേക്ക് പോകുകയോ സ്വന്തം നിലയില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുകയോ ചെയ്യുമെന്ന തരത്തിലാണ് അഭ്യൂഹം പരക്കുന്നത്. അതേ സമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ഹരിയാനയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള നീക്കമായിരിക്കും ഹൂഡ നടത്തുക.

First published: August 18, 2019, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading