• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോദിയുടെ ഫിറ്റ്നസ് ചാലഞ്ച് : ആരോഗ്യത്തെക്കാള്‍ ശ്രദ്ധ സംസ്ഥാന പുരോഗതിയിലെന്ന് കുമാരസ്വാമി

news18india
Updated: June 13, 2018, 1:51 PM IST
മോദിയുടെ ഫിറ്റ്നസ് ചാലഞ്ച് : ആരോഗ്യത്തെക്കാള്‍ ശ്രദ്ധ സംസ്ഥാന പുരോഗതിയിലെന്ന് കുമാരസ്വാമി
news18india
Updated: June 13, 2018, 1:51 PM IST
ന്യൂഡല്‍ഹി : കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചാലഞ്ച് ഏറ്റെടുത്ത് കൊണ്ട് പോസ്റ്റ് ചെയ്ത ഫിറ്റ്‌നസ് വീഡിയോയിലാണ് കുമാരസ്വാമിയെ മോദി വെല്ലുവിളിച്ചിരിക്കുന്നത്.

പഞ്ചഭൂതങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു നിര്‍മ്മിച്ച ട്രാക്കിലൂടെ നടത്തം. ശ്വാസോച്ഛാസം, യോഗ. തനിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പ്രഭാത വ്യായാമങ്ങള്‍ ഇവയാണെന്ന ആമുഖത്തോടെയുള്ള ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി പങ്കുവച്ചത്. തന്റെ വ്യായമാ രീതികള്‍ വീഡിയോയിലൂടെ കാട്ടിത്തന്ന പ്രധാനമന്ത്രി, ചാലഞ്ച് ഏറ്റെടുക്കാനായി ക്ഷണിച്ചത് കുമാരസ്വാമിയെയും കോമണ്‍വെല്‍ത്തില്‍ ടേബിള്‍ ടെന്നിസ് മെഡല്‍ ജേതാവായ മണിക ബത്രയെയുമാണ്. കൂടാതെ രാജ്യത്തെ നാല്‍പത് വയസിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും മോദി ക്ഷണിച്ചിട്ടുണ്ട്.

മോദിയുടെ ചാലഞ്ചിന് ഉടന്‍ തന്നെ കുമാരസ്വാമി മറുപടിയും നല്‍കി. പ്രധാനമന്ത്രി തന്റെ ആരോഗ്യത്തില്‍ കാണിച്ച ഉത്ക്കണ്ഠയ്ക്ക് നന്ദിയും ആദരവും അറിയിച്ച കുമാരസ്വാമി, യോഗയും ട്രെഡ് മില്‍ വ്യായാമവും തന്റെ ദിനചര്യയാണെന്നാണ് മറുപടി നല്‍കിയത്. ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും ഇപ്പോള്‍ തന്റെ ശ്രദ്ധ കര്‍ണാടകയുടെ വികസന പുരോഗതിക്കാണെന്നും പ്രധാനമന്ത്രി കൂടി ഇക്കാര്യത്തില്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ മറുപടി നല്‍കി.

കേന്ദ്രമന്ത്രി രാജ്വര്‍ദ്ധന്‍ സിംഗ് റാത്തോടാണ് ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ക്യാംപെയ്‌നില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് മോദിയെ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്തതായി മോദി വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.




First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍