• HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസിന്റെ മോശം പ്രകടനം; സിദ്ധുവിനെതിരെ തിരിഞ്ഞ് കൂടുതൽ പഞ്ചാബ് മന്ത്രിമാർ

കോൺഗ്രസിന്റെ മോശം പ്രകടനം; സിദ്ധുവിനെതിരെ തിരിഞ്ഞ് കൂടുതൽ പഞ്ചാബ് മന്ത്രിമാർ

സിദ്ധുവിന്റെ കഴിവുകെട്ട ഭരണമാണ് നഗര മേഖലകളിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമായതെന്നായിരുന്നു അമരീന്തർ സിംഗിന്റെ വിമർശനം.

navjyoth singh sidhu

navjyoth singh sidhu

  • Last Updated :
  • Share this:
    ഛണ്ഡിഗർ: ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ നവ് ജ്യോത് സിംഗ് സിദ്ധുവിനെ വിമർശിച്ച് കൂടുതൽ പഞ്ചാബ് മന്ത്രിമാർ രംഗത്ത്. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തെ സിദ്ധുവിന്റെ പ്രവൃത്തികൾ അമരീന്തർ സിംഗിന് മാത്രമല്ല, പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധിയെ പോലും ദോഷകരമായി ബാധിച്ചുവെന്ന് പഞ്ചാബ് വനം മന്ത്രി സധു സിംഗ് ധരംസോട്ട് വിമർശിച്ചു. മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് രാജിവെയ്ക്കാനും അദ്ദേഹം സിദ്ധുവിനോട് ആവശ്യപ്പെട്ടു.

    also read: ആദവും ഹവ്വയുമായി ജയം രവിയും കാജൽ അഗർവാളും; 'കോമാളി' ചിത്രത്തിലെ ലുക് പുറത്തിറങ്ങി

    അമരീന്തർ സിംഗിന് പിന്നാലെയാണ് വനം മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സിദ്ധുവിന്റെ കഴിവുകെട്ട ഭരണമാണ് നഗര മേഖലകളിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമായതെന്നായിരുന്നു അമരീന്തർ സിംഗിന്റെ വിമർശനം.

    സംസ്ഥാനത്ത് കോൺഗ്രസിൻറെ നട്ടെല്ലെന്ന് പറയുന്നത് നഗരത്തിലെ വോട്ട് ബാങ്കായിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ സിദ്ധുവിന്റെ പരാജയം പാർട്ടിക്ക് വെല്ലുവിളിയായി. ഗ്രാമീണ മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു- അമരീന്തർ സിംഗ് പറഞ്ഞു. ഇനിയെങ്കിലും സിദ്ധുവിന്റെ വകുപ്പ് മാറ്റാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

    ഈ വിഷയം നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും സിംഗ് പറഞ്ഞു.

    First published: