• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം


Updated: August 19, 2018, 9:21 PM IST
കേരളത്തിന് കൂടുതൽ സഹായവുമായി കേന്ദ്രം

Updated: August 19, 2018, 9:21 PM IST
ന്യൂഡൽഹി: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസം പകരുന്ന നടപടികളുമായി കേന്ദ്രസർക്കാർ. മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിന് അടിയന്തര നടപടി കേന്ദ്രസർക്കാർ സ്വീകരിച്ചു. ദുരിതബാധിതർക്ക് അവശ്യ ഭക്ഷണവും മരുന്നും എത്തിക്കുന്നതിൽ കേന്ദ്ര മന്ത്രാലയങ്ങൾ ശ്രദ്ധ ചെലുത്തണമെന്നു കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. 60 ടൺ അവശ്യ മരുന്നുകൾ ആരോഗ്യ മന്ത്രാലയം നാളെ കേരളത്തിൽ എത്തിക്കും. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന ആറു സംഘങ്ങളും കേരളത്തിൽ എത്തും. 50,000 മെട്രിക് ടൺ അരിയും ഗോതമ്പും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അനുവദിച്ചു. 100 മെട്രിക് ടൺ ധാന്യങ്ങൾ കേരളത്തിലേക്ക് നാളെ വ്യോമ മാർഗം എത്തിക്കും. കൂടുതൽ ധാന്യങ്ങൾ തീവണ്ടി വഴിയും എത്തിക്കും. ഇതോടൊപ്പം 12,000 ലിറ്റർ മണ്ണെണ്ണ കൂടി അനുവദിക്കും. നാളെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തുനിന്നും കൊൽക്കത്തയിലേക്ക് പ്രത്യേക തീവണ്ടികൾ ഓടും. 14 ലക്ഷം ലിറ്റർ വെള്ളവുമായുള്ള തീവണ്ടിയും 8 ലക്ഷം ലിറ്റർ വെള്ളാവുമായുള്ള നാവിക സേന കപ്പലും നാളെ കൊച്ചിയിൽ എത്തും.
First published: August 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍