• HOME
 • »
 • NEWS
 • »
 • india
 • »
 • പശ്ചിമ ബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മൂന്നു ദിവസത്തിനിടെ ചത്തത് ഇരുനൂറിലധികം

പശ്ചിമ ബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മൂന്നു ദിവസത്തിനിടെ ചത്തത് ഇരുനൂറിലധികം

നായകൾ കൂട്ടത്തോടെ ചാകുന്നതിന് കാരണമറിയാതെ പരിഭ്രാന്തിയിലാണ് പ്രദേശത്തെ ജനങ്ങൾ. പുതിയ രോഗം പടർന്നു പിടിക്കുകയാണോയെന്ന ആശങ്കയിലാണിവർ.

Representative image.

Representative image.

 • Share this:
  കൊൽക്കത്ത: തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കയിൽ ജനങ്ങൾ. പശ്ചിമ ബംഗാളിലെ ബങ്കുര ബിഷ്ണുപുർ ഠൗണിലാണ് നായകൾ കൂട്ടമായി ചത്തൊടുങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഇരുന്നൂറിലധികം നായകളെയാണ് ഇവിടെ ചത്തനിലയിൽ കണ്ടത്. വ്യാഴാഴ്ച മാത്രം 45 നായകളെ ചത്തിരുന്നു. ചൊവ്വാഴ്ച അറുപതും ബുധനാഴ്ച 97 തെരുവ് നായകളെയുമാണ് ചത്തനിലയിൽ കണ്ടതെന്ന് അധികൃതര്‍ പറയുന്നു.

  Also Read-'പുലികൾ ശ്രദ്ധിക്കുക'; തെരുവ് നായയുമായുള്ള പോരാട്ടത്തിൽ പുള്ളിപ്പുലി ചത്തു; പരിക്കേറ്റ നായയും മരണത്തിന് കീഴടങ്ങി

  നായകൾ കൂട്ടത്തോടെ ചാകുന്നതിന് കാരണമറിയാതെ പരിഭ്രാന്തിയിലാണ് പ്രദേശത്തെ ജനങ്ങൾ. പുതിയ രോഗം പടർന്നു പിടിക്കുകയാണോയെന്ന ആശങ്കയിലാണിവർ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു വൈറൽ ഇൻഫക്ഷൻ ആണ് നായകളുടെ മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ കാലയളവിൽ നായകൾക്കിടയിൽ സാധാരണ കണ്ടുവരുന്ന ഒരു ഇൻഫെക്ഷനാണിത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകള്‍ ഒട്ടും തന്നെയില്ല. അതുകൊണ്ട് തന്നെ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

  Also Read-ക്ഷേത്രത്തിൽ ഭക്തരെ 'അനുഗ്രഹിച്ചും' അഭിവാദ്യം ചെയ്തും നായ; വീഡിയോ വൈറലാകുന്നു

  അതേസമയം നായകളുടെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി കൊൽക്കത്തയിലേക്ക് അയച്ചു എന്നാണ് ബിഷ്ണുപുർ സിവിക് ബോഡി ചീഫ് ദിവ്യേന്ദു ബന്ദ്യോപാധ്യായ് വ്യക്തമാക്കിയത്. വിവരം ജില്ലാഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികൾ കൈക്കൊണ്ട് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.  മറ്റൊരു സംഭവത്തിൽ സ്പാനിയേൽ വിഭാഗത്തിൽപ്പെട്ട തന്റെ നായയെ നഷ്ടപ്പെട്ട വിഷമത്തിൽ കള്ളനെ പിടികൂടാ൯ ഡിറ്റക്റ്റീവായി വേഷമിട്ട യുവാവ് എഴുപതിലധികം നായ മോഷണ കേസുകളുടെ തുമ്പ് കണ്ടെത്തി. യുകെ സ്വദേശിയായ ടോണി ക്രോണി൯ എന്നയാളാണ് ഇത്രയും അധികം കേസുകളുടെ പിന്നാലെ പോയി പരിഹാരം കണ്ടെത്തിയത്. ആറോളം നായകൾ ഇയാളുടെ വീട്ടിൽ നിന്നു തന്നെ ഇതുവരെ കളവ് പോയിട്ടുണ്ടത്രേ.

  തന്റെ നായകൾ എവിടെയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് മോഷണത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തെ പിന്തുടർന്ന് കാർമാർതെ൯ഷയറിലേക്ക് വണ്ടി ഓടിച്ചു പോവുകയായിരുന്നു കോണി൯. മെട്രോ യുകെ റിപ്പോർട്ട് പ്രകാരം നാല്പത് ലക്ഷം രൂപയോളം വില വരുന്ന എഴുപത് നായകളെയാണ് അവിടെ കണ്ടെത്തിയത്. ഇവ പല സ്ഥലങ്ങളിൽ നിന്നായി കുറ്റവാളി സംഘം മോഷണം നടത്തി കൊണ്ടു വന്നതായാണ് കണക്കാക്കപ്പെടുന്നത്.
  Published by:Asha Sulfiker
  First published: