• HOME
  • »
  • NEWS
  • »
  • india
  • »
  • പരീക്ഷയെഴുതാതെ ഉത്തർപ്രദേശിലെ കുട്ടികൾ; ബോർഡ് പരീക്ഷയുടെ ആദ്യദിവസം തന്നെ 'സ്കിപ്' ചെയ്തത് 2.39 ലക്ഷം കുട്ടികൾ

പരീക്ഷയെഴുതാതെ ഉത്തർപ്രദേശിലെ കുട്ടികൾ; ബോർഡ് പരീക്ഷയുടെ ആദ്യദിവസം തന്നെ 'സ്കിപ്' ചെയ്തത് 2.39 ലക്ഷം കുട്ടികൾ

56 ലക്ഷം കുട്ടികളാണ് ഉത്തർപ്രദേശിൽ ഇത്തവണ ബോർഡ് പരീക്ഷ എഴുതുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ലഖ്നൗ: ഉത്തർപ്രദേശിൽ ബോർഡ് പരീക്ഷ എഴുതാതെ മുങ്ങിയത് 2.39 ലക്ഷം കുട്ടികൾ. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോർഡ് പരീക്ഷയുടെ ഒന്നാം ദിവസമാണ് ഇത്രയധികം കുട്ടികൾ പരീക്ഷയെഴുതാതെ മുങ്ങിയത്. 56 ലക്ഷം കുട്ടികളാണ് ഉത്തർപ്രദേശിൽ ഇത്തവണ ബോർഡ് പരീക്ഷ എഴുതുന്നത്.

    യുപി മാധ്യമിക് ശിക്ഷാ പരിഷത്ത് നൽകിയ ഡാറ്റിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ആരംഭിച്ച യു പി ബോർഡ് ഹൈസ്കൂൾ ആൻഡ് ഇന്‍റർമീഡിയറ്റ് പരീക്ഷയ്ക്ക് 2,39,133 കുട്ടികളാണ് ഹാജരാകാതിരുന്നത്. ഇതിൽ 1,57,042 പേർ ഹൈസ്കൂൾ വിദ്യാർത്ഥികളും 82,091 പേർ ഇന്‍റർമീഡിയറ്റ് പരീക്ഷാത്ഥികളുമാണ്.

    ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയുമായി കെജ്രിവാൾ സർക്കാർ

    രണ്ട് വിഭാഗം ക്ലാസുകാർക്കും ഇന്നലെ ഹിന്ദി ആയിരുന്നു പരീക്ഷാവിഷയം. അതുകൊണ്ട് തന്നെ പരീക്ഷ ഒഴിവാക്കുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇതിനിടെ, കോപ്പിയടിച്ചതിന് ആറ് പരീക്ഷാർത്ഥികൾക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പരീക്ഷയ്ക്കിടെ മോശമായി പെരുമാറിയതിന് 34 പേരെയാണ് പിടികൂടിയത്.
    Published by:Joys Joy
    First published: