HOME » NEWS » India » MORTAL REMAINS OF SOUMYA WHO GOT KILLED IN AIRSTRIKE IN ISRAEL RECEIVED IN INDIA

ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ ഏറ്റുവാങ്ങി

കഴിഞ്ഞ എട്ടോളം വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന  അടിമാലി സ്വദേശിനി സൗമ്യ അഷ്കലോണിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 15, 2021, 9:45 AM IST
ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ ഏറ്റുവാങ്ങി
സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി
  • Share this:
ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.
ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും, ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

കഴിഞ്ഞ എട്ടോളം വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന  അടിമാലി സ്വദേശിനി സൗമ്യ അഷ്കലോണിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഭർത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്.

പൊതുപ്രവർത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളുമായ സതീശൻറെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ.

Also read: ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഇന്ത്യാക്കാർക്ക് ഹെല്പ്ലൈൻ തുറന്ന് എംബസ്സി

ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ഹമാസിന്‍റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഗാസ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തിൽ ഇസ്രായേൽ പ്രദേശത്ത് നൂറുകണക്കിന് റോക്കറ്റുകളാണ് പതിച്ചത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2014 ന് ശേഷം ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത് ഇതാദ്യമായാണ്. വ്യോമാക്രമണം കടുക്കുന്നതിനിടെയാണ് കരയുദ്ധത്തിനുമുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ ശക്തമാക്കിയിരിക്കുന്നത്. സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി അടിയന്തര ഹെൽപ് ലൈൻ തുറന്നിരുന്നു. +972549444120 എന്ന നമ്പറിൽ അടിയന്തര സഹായങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാനിർദ്ദേശത്തോടൊപ്പം, എംബസ്സി നിർദേശപ്രകാരം പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണം.

ഹെൽപ് ലൈൻ നമ്പർ ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ സന്ദേശമയക്കം. മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ എംബസ്സി തയാറാണെന്ന് അവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തദ്ദേശീയ ഭരണസമിതികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി അറിയിച്ചു.

Summary: Mortal remains of Soumya Santhosh, Malayali nurse, who got killed in an airstrike in Israel was received in India today morning
Published by: user_57
First published: May 15, 2021, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories