നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ അഞ്ചു വയസുകാരിയും അമ്മയും മരിച്ചു

  സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ അഞ്ചു വയസുകാരിയും അമ്മയും മരിച്ചു

  കാർ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുമൻ ബാനു, അഞ്ചു വയസുള്ള മകൾ അയേഷ ബാനു എന്നിവരാണ് മരിച്ചത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അമ്മയും അഞ്ച് വയസുള്ള മകളും മരിച്ചു. വെള്ളിയാഴ്ച ബംഗളൂരുവിലാണ് സംഭവം. ഒരു കന്ന‍ഡ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

   കാർ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുമൻ ബാനു, അഞ്ചു വയസുള്ള മകൾ അയേഷ ബാനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള മകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് കാണാൻ എത്തിയതായിരുന്നു ഇവർ.

   also read:മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവകാശങ്ങളുണ്ട്; തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ അയോഗ്യരാക്കരുത്

   ഗ്യാസ് സിലിണ്ടറിന്റെ മെറ്റൽ കവറിംഗിന് തീപിടിച്ച് ഷൂട്ടിംഗ് കണ്ടു നിൽക്കുന്നവരുടെ പുറത്തേക്ക് തെറിച്ചാണ് അപകടം ഉണ്ടായത്. രണം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നടന്നത്. വി സമുദ്രയാണ് സംവിധായകൻ. ചിരു സർജ, ചേതൻ എന്നിവരാണ് താരങ്ങൾ. ചിത്രത്തിന്റെ 80 ശതമാനവും ഷൂട്ട് ചെയ്ത് കഴിഞ്ഞു.

   അതേസമയം സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്ഥലം വിട്ടിരുന്നു. ഇവിടെ സിനിമ ഷൂട്ട് ചെയ്യുന്നതിന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നോർത്ത് ഈസ്റ്റ് ഡിസിപി കല കൃഷ്ണ സ്വാമി പറഞ്ഞു.
   First published:
   )}