പാലത്തിൽ നിന്നും താഴേക്കു വീണ് അമ്മയ്ക്കും മൂന്നുവയസ്സുകാരി മകൾക്കും ഗുരുതര പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ ഭയന്ദർ ഈസ്റ്റും വെസ്റ്റും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ നിന്ന് വീണ് 21 വയസ്സുള്ള സ്ത്രീക്കും അവരുടെ കുഞ്ഞു മകൾക്കും പരിക്കേൽക്കുകയായിരുന്നു.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി ഇരുവരെയും തെമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ സ്ത്രീയും മകളും രക്ഷപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ ‘മിഡ് ഡേ’യോട് പറഞ്ഞു. 20 മുതൽ 30 അടി വരെ ഉയരത്തിൽ നിന്ന് വീണതിന്റെ ആഘാതത്തിൽ സ്ത്രീയുടെ അരക്കെട്ടിന് പൊട്ടലുണ്ടായപ്പോൾ മൂന്ന് വയസ്സുള്ള മകൾക്ക് കാലിന് ഒടിവുണ്ടായതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Also read: കബഡി കളിക്കിടെ 19കാരൻ കുഴഞ്ഞുവീണു; ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
സംഭവത്തെക്കുറിച്ച് ഒരാൾ തങ്ങളെ അറിയിച്ചതായും പോലീസ്. അവർ ഓടിയെത്തിയപ്പോൾ ഒരു സ്ത്രീയും രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിയും നിലത്ത് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ജീവനോടെയുണ്ടെന്ന് കണ്ടതായും ട്രാഫിക് പോലീസ് പറഞ്ഞു. തുടർന്ന് അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇതൊരു അപകടമാണോ ആത്മഹത്യാ ശ്രമമാണോ എന്ന് പറയാൻ കഴിയില്ല, അന്വേഷണം നടക്കുന്നു എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.