നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒമ്പത് വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാന്‍ അനുമതി നല്‍കി കോടതി

  ഒമ്പത് വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാന്‍ അനുമതി നല്‍കി കോടതി

  സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ വന്ന് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ശരണ്യ രംഗത്തെത്തി

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് ദത്ത് (Adoption) നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ച് യുവതി. സേലം സ്വദേശി ശരണ്യയാണ് ഒമ്പത് വര്‍ഷം മുമ്പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

   ഭര്‍ത്താവിന്റെ സഹോദരി സത്യക്കാണ് ഇവര്‍ കുഞ്ഞിനെ ദത്ത് നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞെങ്കിലും ശരണ്യയുടെ ഭര്‍ത്താവിന്റെ സഹോദരി സത്യയ്ക്ക് കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ശരണ്യയും ഭര്‍ത്താവ് ശിവകുമാറും ദത്ത് നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് മൂന്നരമാസം പ്രായമുള്ള ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെ 2012ല്‍ സത്യയ്ക്ക് ദത്ത് നല്‍കുകയായിരുന്നു.

   സത്യയുടെ ഭര്‍ത്താവ് രമേഷ് കാന്‍സര്‍ വന്ന് മരിച്ചതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ശരണ്യ രംഗത്തെത്തി. എന്നാല്‍ ഇത്രകാലം വളര്‍ത്തിയ കുഞ്ഞിനെ തിരിച്ചുകൊടുക്കില്ലെന്ന് സത്യയും പറഞ്ഞു.

   തര്‍ക്കമായതോടെ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്നാണ് ശരണ്യ ഹൈക്കോടതിയില്‍ പരാതിയുമായെത്തിയത്. സത്യയും ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും വാദം കേട്ട കോടതി കുട്ടിയെ ഇത്രകാലം വളര്‍ത്തിയ സത്യയ്‌ക്കൊപ്പം നില്‍ക്കട്ടെയെന്നും ആഴ്ചയിലൊരിക്കല്‍ സ്വന്തം അമ്മക്ക് കുട്ടിയെ കാണാമെന്നും ഉത്തരവിട്ടു.

   പോറ്റമ്മയെയും പെറ്റമ്മയെയും വേണമെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് ആഴ്ചയിലൊരിക്കല്‍ അമ്മയെ കാണാന്‍ അനുമതി നല്‍കിയത്.

    ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

   കൊൽക്കത്ത: ഉരുളക്കിഴങ്ങ് ചിപ്സ് (Potato Chips) കഴിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ പ്ലാസ്റ്റിക് വിസിലുമായി (Plastic Whistle) 12 കാരൻ കഴിഞ്ഞത് 11 മാസം. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന വിസിൽ ഒടുവിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പശ്ചിമ ബംഗാളിലെ (West Bengal) സൗത്ത് 24 പർഗാനാസ് (South 24 Parganas) ജില്ലയിലാണ് സംഭവം.

   കഴിഞ്ഞ ജനുവരിയിലാണ് ചിപ്സ് കഴിക്കുന്നതിനിടെ റയ്ഹാൻ ലസ്കറെന്ന കുട്ടി വിസിൽ വിഴുങ്ങിയത്. വിസിൽ വിഴുങ്ങിയ കാര്യം കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ആദ്യം കുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ട് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. മുൻപ് കുറച്ചധികം നേരം വെള്ളത്തിൽ മുങ്ങികിടക്കാറുള്ള കുട്ടിക്ക് വിസിൽ വിഴുങ്ങിയതിന് ശേഷം അതിന് സാധിക്കാതെ വന്നു. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

   തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. നാഷണൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ശ്വാസകോശത്തിൽ തങ്ങിയിരുന്ന വിസിൽ വിജയകരമായി പുറത്തെടുത്തു.

   Also Read- Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

   ''എന്റെ മകൻ സംഭവിച്ചത് എന്താണെന്ന് പറഞ്ഞിരുന്നില്ല. ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പെടുന്നുവെന്നു മാത്രമാണ് പറഞ്ഞത്. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ വിഷമഘട്ടത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയാവുന്നത് എല്ലാം ചെയ്തെങ്കിലും അവന്റെ നില വഷളായി വന്നു. വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തത്''- കുട്ടിയുടെ പിതാവ് പറയുന്നു.

   കുട്ടിയെ പ്രൊഫ. അരുണാഭ സെൻഗുപ്തയുടെ കീഴിലുള്ള ഡോക്ടർമാർ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. "ഞങ്ങൾ ശ്വാസകോശത്തിനുള്ളിലെ വിസിൽ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്-റേയും സിടി സ്കാനും നടത്തി, കുട്ടിയുടെ നില മെച്ചമാകാൻ ആവശ്യമായ മരുന്നുകൾ നൽകി. വിസിൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അതിന് ശേഷം നടത്തി. ഞങ്ങൾ ബ്രോങ്കോസ്കോപ്പി നടത്തി, തുടർന്ന് ഒപ്റ്റിക്കൽ ഫോഴ്‌സ്പ് ഉപയോഗിച്ച് വിസിൽ പുറത്തെടുത്തു,” ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.
   Published by:Karthika M
   First published: