• HOME
 • »
 • NEWS
 • »
 • india
 • »
 • പൊക്കിള്‍ക്കൊടി പോലും മുറിക്കാതെശിശു; രക്ഷയായി പ്രസവിച്ച് കിടന്ന നായ

പൊക്കിള്‍ക്കൊടി പോലും മുറിക്കാതെശിശു; രക്ഷയായി പ്രസവിച്ച് കിടന്ന നായ

തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിന്(New born baby) രക്ഷയായി പ്രസവിച്ച് കിടന്ന നായ(Dog). തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ. ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

  നായക്കുട്ടികളുടെ കൂടെയായിരുന്ന കുഞ്ഞിനെ അമ്മനായയാണ് സംരക്ഷിച്ചതെന്നും കുട്ടിയെ പരിക്കുകളൊന്നുമില്ലാതെയാണ് കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  ബാലവകാശ കമ്മീഷന്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചു. എന്നാല്‍ മാതാപിതാക്കളെ കണ്ടെത്തിയാലും കുട്ടിയെ ഇവര്‍ക്ക് വിട്ടുനല്‍കില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

  Tesla Baby | 'ടെസ്‌ല ബേബി'; ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച ടെസ്‌ല കാറിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

  യു എസിലെ (US) ഫിലാഡൽഫിയ സ്വദേശിയായ ഒരു യുവതി ആദ്യത്തെ 'ടെസ്‌ല ബേബി'യ്ക്ക് (Tesla Baby) ജന്മം നൽകിയിരിക്കുകയാണ്. ഓട്ടോപൈലറ്റ് (Autopilot) മോഡിൽ സഞ്ചരിക്കുകയായിരുന്ന ടെസ്‌ല ഇലക്ട്രിക് കാറിന്റെ (Electric Car) മുമ്പിലത്തെ സീറ്റിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇരാന്‍, കീറ്റിങ് ഷെറി എന്നീ ദമ്പതികൾക്കാണ് അത്യപൂർവമായ രീതിയിൽ കാറിനുള്ളിൽ വെച്ച് കുഞ്ഞ് പിറന്നത്,

  കീറ്റിങ് ഷെറി മൂന്ന് വയസുള്ള മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ തയ്യാറെടുക്കവെയായിരുന്നു ഇരാന് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കീറ്റിങ് ഭാര്യയെ കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കാറിന്റെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മകനെയും പ്രസവ വേദന അനുഭവിക്കുന്ന ഭാര്യയെയും ഒരുപോലെ ശ്രദ്ധിക്കുന്നതിന് വേണ്ടി കീറ്റിങ് വാഹനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതായി ദി ഫിലാഡൽഫിയ എൻക്വയ്റർ റിപ്പോർട്ട് ചെയ്യുന്നു.

  "ലാൻകാസ്റ്റർ അവന്യുവിൽ ജനത്തിരക്കും ട്രാഫിക്കും കൂടുതലുള്ള സമയമായിരുന്നു അത്. പിറകിലെ സീറ്റിലിരുന്ന മകനെ ശ്രദ്ധിക്കാനും ഭാര്യയെ പരിചരിക്കാനും കഴിയുന്ന വിധത്തിൽ വാഹനം ഓടിക്കാൻ കീറ്റിങ് കാർ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റി" എന്ന്, റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആശുപത്രിയിലേക്ക് എത്താനെടുത്ത 20 മിനിറ്റ് സമയത്തിനുള്ളിൽ ടെസ്‌ല കാറിൽ വെച്ച് തന്നെ യാരിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഒരു പീഡിയാട്രീഷ്യൻ പുറത്തേക്ക് വരികയും മുൻസീറ്റിൽ വെച്ച് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റുകയും ചെയ്തു. മീവ് ലില്ലി എന്ന് പേരിട്ട കുഞ്ഞിനെ ആശുപത്രിയിലെ നഴ്‌സുമാർ 'ടെസ്‌ല ബേബി' എന്നാണ് വിളിച്ചത്. ആശുപത്രി ജീവനക്കാരിൽ പലരും യിരാന്റെ മുറിയിലേക്ക് കയറി വരികയും കാറിൽ വെച്ച് പ്രസവിച്ചയാളാണോ എന്ന് അന്വേഷിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ടെസ്‌ല കാറിൽ വെച്ച് ജനിച്ചത് കൊണ്ട് 'ടെസ്സ്' എന്ന വാക്ക് കൂടി മകളുടെ പേരിന്റെ ഭാഗമായി ചേർക്കുന്ന കാര്യം പരിഗണിച്ചതായി ദമ്പതികൾ പറഞ്ഞു.

  സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലം ടെസ്‌ല കാർ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ടെസ്‌ല കാർ ഉൾപ്പെട്ട ഒരു അപകടത്തിൽ ഈ വർഷം തുടക്കത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, കാറിന്റെ ഡ്രൈവിങ് സീറ്റിൽ ആരും ഉണ്ടായിരുന്നില്ല. ആ കാറിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾ മുന്നിലെയും മറ്റേയാൾ പിറകിലെയും സീറ്റുകളിലാണ് ഇരുന്നത്.
  രണ്ടു വർഷങ്ങൾക്ക് മുമ്പ് ഒരു ടെസ്‌ല സെഡാൻ അപകടത്തിൽപ്പെട്ട് കൗമാരക്കാരൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് മരിച്ചയാളുടെ മാതാപിതാക്കൾ കാർ കമ്പനിയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ടെസ്‌ലയുടെ ഇലക്ട്രിക് കാർ മോഡൽ എസിന്റെ ബാറ്ററി പാക്കിൽ അപാകതകൾ ഉണ്ടെന്നും പെട്ടെന്നുള്ള തീപിടുത്തത്തിന് അത് കാരണമാകാം എന്നുമായിരുന്നു ആരോപണം. കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ, ക്ലീൻ എനർജി കമ്പനിയാണ് ടെസ്‌ല.
  Published by:Jayesh Krishnan
  First published: