• HOME
 • »
 • NEWS
 • »
 • india
 • »
 • Abandoned Baby Girl | വയലിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് ഒരു രാത്രി മുഴുവൻ കഴിഞ്ഞത് നായ്ക്കുട്ടികൾക്കൊപ്പം; കാവലായി അമ്മ നായ

Abandoned Baby Girl | വയലിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് ഒരു രാത്രി മുഴുവൻ കഴിഞ്ഞത് നായ്ക്കുട്ടികൾക്കൊപ്പം; കാവലായി അമ്മ നായ

പൊക്കിൾക്കൊടിയുമായി ശരീരത്തിൽ വസ്ത്രങ്ങൾ പോലുമില്ലാതെയാണ് കുഞ്ഞിനെ വയലിൽ കണ്ടെത്തിയത്

 • Last Updated :
 • Share this:
  ഛത്തീസ്ഗഡിലെ (Chhattisgarh) സരിസ്തൽ ഗ്രാമത്തിൽ നവജാതശിശുവിനെ (Newborn baby) വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാൽ ഒരു രാത്രി മുഴുവൻ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന് കാവലായത് ഒരു നായയെന്ന് (Dog) ഇടിവി ഭാരത് റിപ്പോർട്ട്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നുവെന്ന് മുംഗേലി ജില്ലയിലെ സരിസ്താൽ ഗ്രാമവാസികൾ പറയുന്നു.

  പൊക്കിൾക്കൊടിയുമായി ശരീരത്തിൽ വസ്ത്രങ്ങൾ പോലുമില്ലാതെയാണ് കുഞ്ഞിനെ വയലിൽ കണ്ടെത്തിയത്. ചില തെരുവ് നായ്ക്കൾ കുഞ്ഞിന് ചുറ്റും അലഞ്ഞുതിരിയുന്നുണ്ടായിരുന്നെങ്കിലും പെൺകുഞ്ഞിന് ഒരു പെൺ നായ കാവൽ നിൽക്കുന്ന കാഴ്ച്ച കണ്ട് ഗ്രാമവാസികൾ ആശ്ചര്യപ്പെട്ടു. എഎസ്ഐ ചിന്താറാം ബിഞ്ജ്വാറിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ഗ്രാമത്തിലെത്തി കുഞ്ഞിനെ വയലിൽ നിന്ന് രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  വൈക്കോലിൽ ഏതാനും നായ്ക്കുട്ടികൾക്കൊപ്പം കിടക്കുന്ന പെൺകുഞ്ഞിന്റെ ചിത്രം സഹിതം സംഭവത്തെക്കുറിച്ച് ദിപാൻഷു കബ്ര ഐപിഎസ് തന്റെ ട്വിറ്ററിൽ കുറിച്ചു. “ഈ വാർത്ത വായിച്ച് എന്റെ ഹൃദയം നുറുങ്ങി. പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അന്വേഷണം പുരോഗമിക്കുന്നു“ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം എഴുതി.

  “ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള വിവേചനത്തെക്കുറിച്ച് ചിന്തിക്കാൻ മാത്രം മാനസിക രോഗം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ മാതാപിതാക്കളാകാൻ അർഹരല്ല. കുറ്റവാളികൾ നിയമപ്രകാരം കർശനമായി ശിക്ഷിക്കപ്പെടണം. ഇത്തരം പാപങ്ങൾ ചെയ്യാതിരിക്കുക. നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി കാണുക” സംഭവത്തിൽ തന്റെ നിരാശ പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

  “ഞങ്ങൾ ജോലിക്കായി പുറത്തിറങ്ങിയതായിരുന്നു, രാവിലെ 11 മണിയോടെയാണ് വയലിൽ ഒരു നവജാത ശിശു നായ്ക്കൾക്കിടയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. അതിനുശേഷം നവജാതശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു“ പ്രദേശത്തെ സർപഞ്ച് മുന്ന പട്ടേൽ ഇടിവി ഭാരതിനോട് വിശദീകരിച്ചു,

  കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, കുട്ടിയെ ചൈൽഡ് ലൈൻ പ്രോജക്റ്റിലേക്ക് റഫർ ചെയ്യുകയും 'അകാൻഷ' എന്ന് കുഞ്ഞിന് പേര് നൽകുകയും ചെയ്തു.

  ഹിമാചൽ പ്രദേശിലെ സിർമുർ ജില്ലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നവജാത പെൺകുട്ടിയെ ചാണകവും പുല്ലും കൂട്ടിയിട്ട സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് ഡോക്ടറുമായി സ്ഥലത്തെത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നൽകി. കുഞ്ഞിന് പ്രാഥമിക പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പ്രദേശവാസിയാണ് തന്റെ വയലിൽ വച്ച് കുട്ടിയെ കണ്ടെത്തിയത്. വയലിലെ ചാണക കൂമ്പാരത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ ശബ്ദം കേട്ടപ്പോൾ ആദ്യം ഭയം തോന്നിയെങ്കിലും കൃഷിക്കാരൻ ധൈര്യം സംഭരിച്ച് ശബ്ദം കേട്ട ഭാഗത്ത് എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നവജാത ശിശുവിനെയാണ്.
  Published by:Karthika M
  First published: