നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രസവാനന്തര വിഷാദം: രണ്ട് മാസം മാത്രമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

  പ്രസവാനന്തര വിഷാദം: രണ്ട് മാസം മാത്രമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

  ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച സന്ധ്യ, കുഞ്ഞ് ജനിച്ചതിന് ശേഷം ഉറങ്ങാനകുന്നില്ലെന്നും വിശ്രമിക്കാൻ പോലും നേരം കിട്ടുന്നില്ലെന്നുമാണ് പറഞ്ഞത്

  news18

  news18

  • News18
  • Last Updated :
  • Share this:
   കൊൽക്കത്ത: രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയ സന്ധ്യ മാലു എന്ന യുവതിയാണ് അറസ്റ്റിലായത്. ഈസ്റ്റ് കൊൽക്കത്തയിലെ ഫൂൽബഗനിലാണ് ഞെട്ടിക്കുന്ന സംഭവം.

   ഇക്കഴിഞ്ഞ ജനുവരി 26നാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സന്ധ്യയുടെ ഭര്‍ത്താവ് സുദര്‍ശനും ഭർതൃവീട്ടുകാരും പുറത്തു പോയ സമയത്താണ് പിഞ്ചുകുഞ്ഞിനെ സന്ധ്യ കൊലപ്പെടുത്തിയത്. മുഖത്ത് ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം  താമസിച്ചിരുന്ന കെട്ടിടത്തിന് താഴെയുള്ള മാൻഹോളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

   Also Read-കൊറോണ വൈറസ്: യുഎഇയിൽ രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

   ഭര്‍ത്താവും ബന്ധുക്കളും എത്തിയപ്പോൾ കുഞ്ഞിനെ കുറച്ചാളുകൾ വന്ന് തട്ടിക്കൊണ്ടു പോയെന്ന കള്ളക്കഥയും മെനഞ്ഞു. പരാതി ലഭിച്ചെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംശയം ഉയർന്നതോടെയാണ് യഥാർഥ കുറ്റവാളിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച സന്ധ്യ, കുഞ്ഞ് ജനിച്ചതിന് ശേഷം ഉറങ്ങാനകുന്നില്ലെന്നും വിശ്രമിക്കാൻ പോലും നേരം കിട്ടുന്നില്ലെന്നുമാണ് പറഞ്ഞത്. ആകെ ക്ഷീണിതയായതിനാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തത് കൊണ്ടാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നും അവർ സമ്മതിച്ചു.

   ഒൻപതു വയസുകാരനായ ഒരു മകൻ കൂടിയുണ്ട് ബികോം ബിരുദധാരിയായ സന്ധ്യയ്ക്ക്. അതുകൊണ്ട് തന്നെ ഈ കൊലപാതക വാർത്ത സന്ധ്യയുടെ ഭർത്താവ് അടക്കമുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. പെൺകുഞ്ഞായതു കൊണ്ടാണ് കൊന്നു കളഞ്ഞതെന്നും അവിഹിത ബന്ധമാണ് കൊലയിലേക്കും നയിച്ചതെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.

   Also Read-പത്തുവയസുകാരനായ കാമുകനിൽ നിന്ന് ഗര്‍ഭിണിയെന്ന് 13കാരി: വിവാദം ഉയർത്തി ഒരു വെളിപ്പെടുത്തല്‍

   എന്നാൽ ചില സ്ത്രീകളിൽ പ്രസവശേഷം ഉണ്ടാകുന്ന പോസ്റ്റ് നാറ്റൽ ഡിപ്രഷൻ (പ്രസവാനന്തര വിഷാദം) ആണ് സന്ധ്യയ്ക്കെന്നാണ് പൊലീസ്  സംശയിക്കുന്നത്. വിഷയത്തിൽ കൃത്യമായ വിവരം ലഭിക്കാൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സന്ധ്യ നിലവിൽ റിമാന്‍ഡിലാണ്.
   Published by:Asha Sulfiker
   First published:
   )}