നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Missionaries of Charity| മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

  Missionaries of Charity| മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

  മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ FCRA (വിദേശ സംഭാവന )രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു.

  • Share this:
  ന്യൂഡൽഹി: മദർ തെരേസ (Mother Teresa)സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity)FCRA (വിദേശ സംഭാവന )രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു. അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ രജിസ്ട്രേഷൻ പുതുക്കിയിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനുവരി 7 ന് രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചതായും മന്ത്രാലയം അറിയിച്ചു.

  മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ  മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളിയിരുന്നു. അതേസമയം വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. അക്കൗണ്ടുകൾ മരവിപ്പിച്ചില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയെന്നും അറിയിച്ചിരുന്നു.

  ചില സാമ്പത്തിക ഇടപാടുകൾക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഇത് പുനഃപരിശോധിക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് സന്യാസി സമൂഹവും അറിയിച്ചു. വിദേശ സഹായം പുനഃസ്ഥാപിക്കാൻ അപേക്ഷ നൽകിയിരുന്നതായും മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചിരുന്നു.
  Also Read-Assam Government | മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിച്ച് അസം സർക്കാർ

  കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുളളവർ രംഗത്ത് എത്തിയിരുന്നു. കുഷ്ഠ രോഗികളെയും അനാഥരെയും പരിചരിക്കാൻ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി. അഗതി മന്ദിരങ്ങളിൽ  22,000 ത്തോളം  രോഗികളും അനാഥരുമാണ് കഴിയുന്നത്.
  Published by:Naseeba TC
  First published:
  )}