• HOME
  • »
  • NEWS
  • »
  • india
  • »
  • ആദ്യം ട്രയിൻ നിർത്തി; ശേഷം ട്രാക്കിൽ മൂത്രമൊഴിച്ച് മോട്ടോർമാന്‍റെ പ്രതിഷേധം

ആദ്യം ട്രയിൻ നിർത്തി; ശേഷം ട്രാക്കിൽ മൂത്രമൊഴിച്ച് മോട്ടോർമാന്‍റെ പ്രതിഷേധം

ട്രയിന്‍റെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം.

വീഡിയോയിൽ നിന്നുള്ള ദൃശ്യം

വീഡിയോയിൽ നിന്നുള്ള ദൃശ്യം

  • Last Updated :
  • Share this:
    മുംബൈ: ട്രയിൻ നിർത്തി ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്ന മോട്ടോർമാന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്രയിനിൽ മോട്ടോർമാൻ, ഗാർഡുകൾ എന്നിവരുടെ കാബിനുകളിൽ ടോയ് ലറ്റുകൾ സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് മോട്ടോർമാൻ ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയത്.

    ഉൽഹാസ് നഗർ - വിതൽവാടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചാണ് സംഭവം. ട്രയിന്‍റെ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. സംഭവം ദൃക് സാക്ഷിയായ ആളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ട്രയിൻ നിർത്തുന്നതും തുടർന്ന് മോട്ടോർമാൻ ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പകർത്തിയത്.

    SHOCKING: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ലഭിച്ചത് 10, 500 ബലാത്സംഗ പരാതികൾ

    അതേസമയം, ഇത് മോട്ടോർമാന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവല്ലെന്ന് പ്രസാദ് പി വി എന്നയാൾ ട്വീറ്റ് ചെയ്തു. ഇന്ത്യൻ റെയിൽവേ ലോക്കോ മോട്ടിവ്/എഞ്ചിനുകളിൽ ടോയ് ലറ്റുകൾ നിർമിച്ച് നൽകുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് സ്വച്ഛ ഭാരത് നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തതെന്നും ഇദ്ദേഹം ചോദിക്കുന്നു.

    മോട്ടോർമാന്‍റെയും ഗാർഡുകളുടെയും കാബിനുകളിൽ ഇന്ത്യൻ റെയിൽവേ എത്രയും പെട്ടെന്ന് ടോയ് ലറ്റുകൾ സ്ഥാപിക്കണമെന്ന് അമിത് രാജേന്ദ്ര വാരദേ പറഞ്ഞു. ബ്ലാഡർ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ മൂത്രമൊഴിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല. ഇത് പ്രകൃതിദത്തമായ ഒരു കാര്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    First published: